വുമൺ ആസ് എ വൈസ് വിർജിൻ

സെബാസ്റ്റ്യാനോ ഡെൽ പിയോംബോ വരച്ച ചിത്രം

1510-ൽ സെബാസ്റ്റ്യാനോ ഡെൽ പിയോംബോ വരച്ച എണ്ണച്ചായാചിത്രമാണ് വുമൺ ആസ് എ വൈസ് വിർജിൻ. ഇപ്പോൾ വാഷിംഗ്ടണിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ബുദ്ധിമതിയും വിഡ്ഢിയുമായ കന്യകമാരുടെ ഉപമയിൽ നിന്നുള്ള ബുദ്ധിമതിയായ കന്യകമാരിൽ ഒരാളെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ശലോമി വിത് ദ ഹെഡ് ഓഫ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന ചിത്രത്തിലും മേരി മഗ്ദലീനയായി സെന്റ് ജോൺ ക്രിസോസ്റ്റം അൾത്താർപീസ് എന്ന ചിത്രത്തിലും ഒരേ മാതൃകയെ തന്നെ രണ്ട് ചിത്രങ്ങളിലും സമാനമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മാതൃക ഒരു പക്ഷെ കലാകാരന്റെ കാമുകി ആയിരിക്കാം.[1]

1650-ൽ ആന്റ്‌വെർപ്പിൽ ജേക്കബ്സ് വാൻ വീർലിന്റെയും ഭാര്യ ജാനിന്റെയും ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ചിത്രം. പിന്നീട് 1870-ൽ ക്രിസ്റ്റിയുടെ ലേലം വഴിയും കോൾനാഗി ഇടനിലക്കാരനായും ലണ്ടനിലെ എഡ്വേർഡ് വൈറ്റിന്റെ ശേഖരത്തിൽ ഈ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് തേംസിലെ റിച്ച്മണ്ടിലെ ഡൗട്ടി ഹൗസിലെ സർ ഫ്രാൻസിസ് കുക്കിന് കൈമാറി. ഒടുവിൽ 1947-ൽ അദ്ദേഹത്തിന്റെ പിൻഗാമികൾ സാമുവൽ എച്ച്. ക്രെസ് ഫൗണ്ടേഷന് വിറ്റു. 1952-ൽ അതിന്റെ ഇപ്പോഴത്തെ ഉടമയ്ക്ക് സംഭാവനയായി നൽകി.[2]

  1. Kia Vahland, Sebastiano del Piombo. A Venetian in Rome, Hantje Cantz, Ostfildern 2008. ISBN 978-3-7757-2145-5
  2. "Catalogue page".
"https://ml.wikipedia.org/w/index.php?title=വുമൺ_ആസ്_എ_വൈസ്_വിർജിൻ&oldid=3921310" എന്ന താളിൽനിന്ന് ശേഖരിച്ചത്