വീസ ഇൻകോർപ്പറേഷൻ
കാലിഫോർണിയയിലെ ഫോസ്റ്റെർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ് വീസ ഇൻകോർപ്പറേഷൻ. ലോകത്തെമ്പാടും വീസ ക്രെഡിറ്റ് കാർഡ്, വീസ ഡെബിറ്റ് കാർഡ് എന്നിവയിലൂടെ നടക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ സുഗമമാക്കുകയാണ് വീസ ഇൻകോർപ്പറേഷൻ ചെയ്യുന്നത്.[3] വീസ നേരിട്ട് കാർഡുകളൊന്നും തന്നെ വിതരണം ചെയ്യുന്നില്ല; പകരം 'വീസ' എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് വേണ്ട സാമ്പത്തികമായ ഇടപാടുകൾക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് ക്യാഷ് എന്നിങ്ങനെയുള്ള സഹായങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 2009 -ൽ വീസ ഇൻകോർപ്പറേഷന്റെ ആഗോള ശൃംഖലയായ 'വീസനെറ്റ്' 62 ശതകോടി ഇടപാടുകളിലായി മൊത്തം 4.4 ലക്ഷം കോടി യു.എസ് ഡോളർ കൈകാര്യം ചെയ്തിരുന്നു.[4]
പബ്ലിക്(NYSE: V,Dow Jones Industrial Average Component S&P 500 Component) | |
വ്യവസായം | സാമ്പത്തിക സേവനങ്ങൾ |
സ്ഥാപിതം | ഫ്രെസ്നോ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് (1958 ബാങ്ക്അമേരിക്കാർഡ് എന്ന പേരിൽ) |
ആസ്ഥാനം | |
പ്രധാന വ്യക്തി | ജോസഫ് സൗണ്ടേഴ്സ് (നിർവ്വാഹകസമിതി അദ്ധ്യക്ഷൻ) ചാൾസ് ഷർഫ് (സി.ഇ.ഓ) റയാൻ മേക്കൽന്റി (പ്രസിഡന്റ്) |
ഉത്പന്നങ്ങൾ | ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് etc. |
വരുമാനം | $10.421 ശതകോടി USD (2012)[2] |
$2.139 ശതകോടി (2012)[2] | |
$2.144 ശതകോടി (2012)[2] | |
മൊത്ത ആസ്തികൾ | $40.013 ശതകോടി (2012)[2] |
ജീവനക്കാരുടെ എണ്ണം | 8,500 (2012)[2] |
വെബ്സൈറ്റ് | visa |
പദ്ധതികൾ
തിരുത്തുക- ക്രെഡിറ്റ് കാർഡ് (ഉപയോക്താക്കൾക്ക് മാസാടിസ്ഥാനത്തിൽ ഈ കാർഡുകൾ വഴി പണം കടമായി നൽകുന്നു.)
- ഡെബിറ്റ് കാർഡ് (ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം കൈകാര്യം ചെയ്യാം.)
- പ്രീപെയ്ഡ് കാർഡ് (ഉപയോക്താക്കൾക്ക് കാർഡിൽ സംഭരിക്കപ്പെട്ടിട്ടുള്ള നിശ്ചിത തുക വിനിമയം ചെയ്യാം. ഇതിനു പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല.)
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Leuty, Ron (2012-09-13). "Visa moving headquarters from San Francisco to Foster City". San Francisco Business Times. Retrieved 2013-02-27.
[Visa] said Thursday that it is closing its headquarters in San Francisco and moving about 100 employees back to its Foster City campus, effective Oct. 1. [...] The bulk of the company's employees — 3,100 of more than 7,700 worldwide... are in Foster City.
- ↑ 2.0 2.1 2.2 2.3 2.4 "2012 Form 10-K, Visa Inc". United States Securities and Exchange Commission.
- ↑ Visa Archived 2009-09-30 at the Wayback Machine.. Retrieved July 05, 2014.
- ↑ Q1 FY2010 Quarterly Earnings, July 05, 2014.
പുറം കണ്ണികൾ
തിരുത്തുക- Official Visa corporate profile Archived 2009-09-30 at the Wayback Machine.