വീരപ്പ മൊയ്ലി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവും മുൻ കേന്ദ്രമന്ത്രിസഭയിലെ കമ്പനികാര്യം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുമായിരുന്നു വീരപ്പ മൊയ്ലി. ( തുളു, കന്നട : ವೀರಪ್ಪ ಮೊಯ್ಲಿ) (ജനനം: ജനുവരി 12, 1940). കർണ്ണാടക മുൻ മുഖ്യമന്ത്രിയായിരുന്നു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാം ലോകസഭയിലെ കാബിനറ്റ് മന്ത്രിയായി 2009 മേയ് 22-ന് സത്യപ്രതിജ്ഞ ചെയ്തു.2009 മുതൽ 2011 വരെ നിയമം, നീതിന്യായം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2011-ൽ കമ്പനികാര്യ മന്ത്രിയായി. 2012-ൽ സുശീൽ കുമാർ ഷിൻഡെ ആഭ്യന്തരമന്ത്രിയായപ്പോൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഊർജ്ജ വകുപ്പിന്റെ ചുമതല കൂടി മൊയ്ലിക്ക് നൽകപ്പെട്ടു.
മാർപാടി വീരപ്പ മൊയ്ലി | |
---|---|
![]() Veerappa Moily | |
Former Chief Minister | |
വ്യക്തിഗത വിവരണം | |
ജനനം | Marpadi, Karnataka | 12 ജനുവരി 1940
രാഷ്ട്രീയ പാർട്ടി | INC |
പങ്കാളി | Malathi |
മക്കൾ | 4 daughters |
വസതി | Bangalore |
As of September 23, 2006 |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.devadiga.com/mille/index.asp?id=48
- http://www.ibnlive.com/news/panel-tells-govt-to-end-secrecy/12612-4.html
- http://web.archive.org/20090828084424/www.geocities.com/hmoily/
വിക്കിമീഡിയ കോമൺസിലെ Veerappa Moily എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |