വീപ്പിംഗ് വുമൺ
പാബ്ലോ പിക്കാസോ രചിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദ വീപ്പിംഗ് വുമൺ. 1937 ൽ ഫ്രാൻസിൽ വച്ചാണ് ഇതു വരച്ചത്. ആ വർഷം പലപ്രാവശ്യം ഈ ചിത്രം അദ്ദേഹം വരയ്ക്കുകയുണ്ടായി.[1] 1937 ഒക്ടോബർ 26-നാണ് ഇത് വരച്ചു തുടങ്ങിയത്.[2] 60 x 49 സെന്റീമീറ്റർ, 23 ⅝ x 19 ¼ ഇഞ്ച് ആണ് ഇതിന്റെ അളവ്. 1987 മുതൽ ലണ്ടനിൽ ടെറ്റ് മോഡേൺ ശേഖരത്തിലാണ് ഈ ചിത്രമുള്ളത്.
വീപ്പിംഗ് വുമൺ | |
---|---|
കലാകാരൻ | Pablo Picasso |
വർഷം | 26 October 1937 |
Medium | എണ്ണച്ചായം കാൻവാസിൽ |
അളവുകൾ | 60 cm × 49 cm (23 ⅝ in × 19 ¼ in) |
സ്ഥാനം | ടേറ്റ് മോഡേൺ, ലണ്ടൻ |
ഡോറാ മാർ
തിരുത്തുക1936 മുതൽ 1944 വരെ പിക്കാസോയുടെ പ്രണയിനിയായിരുന്നു ഡോറാ മാർ. തീവ്ര പ്രണയത്തിനിടെ പിക്കാസോ അവരെ പല പോസുകളിൽ വരച്ചു. യഥാതഥ ചിത്രങ്ങളും ഉപദ്രവിക്കുന്ന രൂപത്തിലുള്ളവയും ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ളവയും ഉണ്ടായിരുന്നു. [3]
പിക്കാസോ ഇങ്ങനെ വിശദീകരിച്ചു:
"എന്നെ സംബന്ധിച്ചിടത്തോളം അവൾ കരയുന്ന സ്ത്രീയാണ്. വർഷങ്ങളായി ഞാൻ അവളെ പീഡിപ്പിക്കപ്പെട്ട രൂപങ്ങളിൽ ചിത്രീകരിച്ചു, സന്തോഷത്താലോ സാഡിസത്താലോ അല്ല. എനിക്കു തോന്നുന്നതു പോലെ ഒരു കാഴ്ചപ്പാട് ഞാൻ അനുസരിക്കുന്നു. അത് ആഴത്തിലുള്ള യാഥാർഥ്യമാണ്, ഉപരിപ്ലവമായ ഒന്നല്ല."[4] "ഡോറ, എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും കരയുന്ന ഒരു സ്ത്രീയായിരുന്നു. സ്ത്രീകൾ എല്ലായ്പ്പോഴും ദുരിതം പേറുന്ന യന്ത്രങ്ങളാണ്. "[5]
അവലംബം
തിരുത്തുക- ↑ Léal, Brigitte: "Portraits of Dora Maar", Picasso and Portraiture, page 396. Harry N. Abrams, 1996.
- ↑ Robinson, William H., Jordi Falgàs, Carmen Belen Lord, Robert Hughes, and Josefina Alix (2006). Barcelona and Modernity: Picasso, Gaudí, Miró, Dalí. Yale University Press. p. 466. ISBN 0300121067.
- ↑ Léal, page 406,1996.
- ↑ Léal, page 395, 1996.
- ↑ Malraux, André: "Picasso's Mask, page 138. Holt, Rinehart and Winston, 1976.
പുറംകണ്ണികൾ
തിരുത്തുക- The Weeping Woman at the Tate Gallery Archived 2012-02-03 at the Wayback Machine.