വീഡ്രിഫ്റ്റ്
ഒരു ഓപ്പൺ സോഴ്സ് റേസിംഗ് സിമുലേഷൻ ഗെയിമാണ് വീഡ്രിഫ്റ്റ് (VDrift). വീഡ്രിഫ്റ്റിന്റ ഡ്രൈവിംഗ് ഭൗതികശാസ്ത്ര യന്ത്രം പുതുതായി തയ്യാറാക്കപ്പെട്ടതാണ്. വാമോസ് ഭൗതികശാസ്ത്ര യന്ത്രത്തിൽ നിന്നും പ്രചോചനം ഉൾക്കൊണ്ടാണീ യന്ത്രം തയ്യാറാക്കപ്പെട്ടത്. ഗ്നു ജിപിഎൽ അനുമതിപത്രത്തിൻ കീഴിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗെയിം ലിനക്സ്, വിൻഡോസ്, മാക്, ബിഎസ്ഡി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
വീഡ്രിഫ്റ്റ് | |
---|---|
വികസിപ്പിച്ചത് | ജോ വെൻസൺ, ക്രിസ് ഗുയിൾ, ഡിക്ക് മോറർ, മാത്യൂ നിക്കോൾസൺ |
പ്ലാറ്റ്ഫോം(കൾ) | ലിനക്സ്, ഫ്രീബിഎസ്ഡി, മാക് ഓഎസ് ടെൻ, വിൻഡോസ് |
പുറത്തിറക്കിയത് | മാർച്ച് 29, 2005 |
വിഭാഗ(ങ്ങൾ) | റേസിംഗ് |
തര(ങ്ങൾ) | സിംഗിൾ, മൾട്ടിപ്ലെയർ |
സവിശേഷകതൾ
തിരുത്തുക- യഥാർത്ഥ റേസിംഗ് ട്രാക്കുകളെ അനുകരിച്ച് തയ്യാറാക്കപ്പെട്ട 45 ട്രാക്കുകൾ.
- യഥാർത്ഥ കാറുകളെ അവലംബിച്ച് നിർമ്മിച്ചിരിക്കുന്ന 39 കാറുകൾ.
- യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന ഭൗതികശാസ്ത്ര യന്ത്രത്തിന്റെ ഉപയോഗം.
- മൗസ്, കീബോഡ്, ജോയ്സ്റ്റിക്ക്, ഗെയിംപാഡ്, വീൽസ് എന്നിവക്കുള്ള പിന്തുണ.
- വിവിധ തരം ക്യാമെറ മോഡുകൾ.
- യന്ത്രത്തിന്റെ ട്രാക്കിന്റെയും വിവിധതരം ശബ്ദങ്ങൾ.
- ബ്രേക്ക്, റിവേഴ്സ് ലൈറ്റ് സംവിധാനങ്ങൾക്കുള്ള പിന്തുണ.
- മുമ്പോട്ടും പിറകോട്ടും ചലിപ്പിക്കാവുന്ന റീപ്ലേ സംവിധാനം.
- ക്രമീകരിച്ചെടുക്കാവുന്ന നിയന്ത്രണ സംവിധാനം.
- പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഫോഴ്സ് ഫീഡ്ബാക്ക് വ്യവസ്ഥ.