ഒരു ഓപ്പൺ സോഴ്സ് ത്രിമാന റേസിംഗ് സിമുലേഷൻ ഗെയിമാണ് ടോർക്സ് (ദ ഓപ്പൺ റേസിംഗ് കാർ സിമുലേറ്റർ) (TORCS). ടോർക്സ് ലിനക്സ്, വിൻഡോസ്, ബിഎസ്ഡി, മാക് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ടോർക്സ് നിർമ്മിച്ചത് എറിക് എസ്പീ, ക്രിസ്റ്റോഫ് ഗിയോന്നിയോ എന്നീ ഡെവലപ്പർമാർ ചേർന്നായിരുന്നു. എന്നാൽ ഇപ്പോൾ ബേൺഹാഡ് വൈമാന്റെ നേതൃത്വത്തിലാണ് ടോർക്സ് വികസിപ്പിക്കുന്നത്.[1] സി++ൽ എഴുതപ്പെട്ട ടോർക്സ് ഗ്നു ജിപിഎല്ലിൻ കീഴിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കപ്പെട്ട നിർമ്മിത ബുദ്ധി റോബോട് ഡ്രൈവർമാർ ഉപയോക്താവിന്റെ കാറിനെതിരെ കളിക്കുന്ന രീതിയിലാണ് ടോർക്സ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഉപയോക്താവിന് കീബോഡ്, മൗസ്, ജോയ്സ്റ്റിക് എന്നിങ്ങനെയുള്ള വിവിധ ഉപാധികൾ ഉപയോഗിച്ച് ഈ ഗെയിം കളിക്കാനാവും.[2]

ടോർക്സ്

വികസിപ്പിച്ചവർ ടോർക്സ് സംഘം
അനുമതിപത്രം ഗ്നു ജിപിഎൽ, എഫ്എഎൽ
പതിപ്പ് 1.3.4 (ഒക്റ്റോബർ 19, 2012)
തട്ടകം ക്രോസ് പ്ലാറ്റ്ഫോം
തരം റേസിംഗ്
സിസ്റ്റം ആവശ്യകതകൾ കുറഞ്ഞത്:

ശുപാർശിക്കപ്പെടുന്നത്:

ഇൻപുട്ട് രീതി ജോയ്സ്റ്റിക്, സ്റ്റിയറിംഗ് വീൽ, കീബോഡ്, മൗസ്

വ്യുൽപ്പന്നങ്ങൾ തിരുത്തുക

ടോർക്സിന്റെ ഒരു പ്രധാന ഫോർക്കാണ് ടോർക്സ്-എൻജി എന്നാദ്യം അറിയപ്പെട്ടിരുന്ന സ്പീഡ് ഡ്രീംസ്.[3] ടോർക്സിന്റെ ആദ്യകാല ഡെവലപ്പർമാരും ഉപയോക്താക്കളുമാണ് സ്പീഡ് ഡ്രീംസിന്റെ നിർമ്മാണത്തിനു പിന്നിൽ . ടോർക്സിന്റെ ഫീഡ്ബാക്ക് വ്യവസ്ഥ മോശമാണെന്ന അഭിപ്രായത്തെ തുടർന്നാണ് ഇവർ സ്പീഡ് ഡ്രീംസ് നിർമ്മിക്കുന്നത്.

ഗവേഷണം തിരുത്തുക

ഒരു ഓപ്പൺ സോഴ്സ് ഗെയിമായതിനാൽ ടോർക്സിനെ ധാരാളം ഗവേഷണങ്ങൾക്കുപയോഗിച്ചിട്ടുണ്ട്. കാർ നിർമ്മാണത്തിന്റെ സ്വതേയുള്ള കംപ്യൂട്ടേഷൻ, ട്രാക്കുകളുടെ മനുഷ്യ സഹായത്തോടെയുള്ള അൽഗൊരിത നിർമ്മാണം, ജെനെറ്റിക് പ്രോഗ്രാമിംഗ് പോലെയുള്ള വിവിധ കമ്പ്യൂട്ടേഷണൽ സാങ്കേതികവിദ്യകൾ എന്നീ ഗവേഷണ മേഖലകകളിലാണ് പ്രധാനമായും ടോർക്സ് ഉപയോഗിക്കപ്പെടുന്നത്. 2008 മുതൽ ഐട്രിപ്പിൾഇ കോൺഫെറെൻസ് ഓൺ കമ്പ്യൂട്ടേഷണൽ ഇന്റലിജെൻസ് ആൻഡ് ഗെയിംസ് സമ്മേളനത്തിൽ ടോർക്സ് ഗെയിംസ് മേഖലയുടെ അടിസ്ഥാനങ്ങളിലൊന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "TORCS FAQ: "Who develops TORCS?"".
  2. About TORCS
  3. "Speed Dreams home page".

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടോർക്സ്&oldid=1827288" എന്ന താളിൽനിന്ന് ശേഖരിച്ചത്