വി ഫോർ വെൻഡെറ്റ (ചലച്ചിത്രം)
1982ലെ അലൻ മൂറിന്റെയും ഡേവിഡ് ല്യോൾഡിന്റെയും ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജോൺ മൿടീഗ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് വി ഫോർ വെൻഡെറ്റ. ഹ്യുഗോ വീവിങ്ങ് വി എന്ന വിയായി വേഷമിടുന്ന ചിത്രത്തിൽ നതാലി പോർട്മാൻ, സ്റ്റീഫൻ റേ, ജോൺ ഹർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി എന്ന വ്യക്തി സ്വാതന്ത്യപ്പോരാളി ആക്രമണങ്ങളിലൂടെ ബ്രിട്ടനിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നതാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
വി ഫോർ വെൻഡെറ്റ | |
---|---|
സംവിധാനം | ജെയിംസ് മക്‌ട്വീഗ് |
ആസ്പദമാക്കിയത് | വി ഫോർ വെൻഡെറ്റ എന്ന നോവൽ |
അഭിനേതാക്കൾ | |
വിതരണം | വാർണർ ബ്രദേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക ജർമനി[1][2] |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 132 മി. |
ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ഈ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി. ഈ ചലച്ചിത്രത്തിൽ കാണുന്ന ഗയ് ഫോക്സ് മുഖംമൂടിയാണ് അനോണിമസ് തങ്ങളുടെ പ്രക്ഷോഭങ്ങളിൽ ഉപയോഗിച്ചത്.