കഥാപ്രസംഗ കലാകാരനാണ് വി. ഹർഷകുമാർ. കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് 2022 ൽ ലഭിച്ചു. 1987ൽ അക്കാദമിയുടെ കഥാപ്രസംഗ പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ

തിരുത്തുക

കൊല്ലം എസ്.എൻ കോളേജിൽ ബിരുദാനന്തര പഠനകാലത്ത് സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കെ.എസ്.എഫിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. എം.എയും ബി.എഡും പാസായി. ഒ.മാധവൻ പ്രസിഡന്റായിരിക്കേ ഇരവിപുരം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു.

അവതരിപ്പിച്ചപ്രധാന കഥകൾ

തിരുത്തുക
  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ[2]
  • സ്പാർട്ടക്കസും ദുരവസ്ഥയും
  • പ്രഭാത് മുഖർജിയുടെ ദേവി
  • എഥ്ൽ ലിലിയൻ വോയ് നിച്ചിന്റെ " കാട്ടു കടന്നൽ '"
  • ഗാന്ധാരി വിലാപം
  • ദ്വന്ദയുദ്ധം
  • ചിന്താവിഷ്ടയായ സീത
  • ഹെമിംഗ് വേയുടെ ആയുധങ്ങളെ വിട
  • വയലാറിന്റെ ഗീതം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് 2022
  • 1987ൽ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ പുരസ്കാരം
  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
  2. https://www.madhyamam.com/kerala/kerala-sangeetha-nataka-academy-awards-announced-953909
"https://ml.wikipedia.org/w/index.php?title=വി._ഹർഷകുമാർ&oldid=4072049" എന്ന താളിൽനിന്ന് ശേഖരിച്ചത്