കേരളത്തിലെ ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം മൊട്ടമ്മൽ സ്വദേശിയായ വി.സി.ബാലകൃഷ്ണൻ (V.C.Balakrishnan). ജോൺ.സി.ജേക്കബിന്റെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ കൂട്ടായ്മയായി രൂപികരിക്കപ്പെട്ട പയ്യന്നൂർ എടാട്ടെ സീക്ക് എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ. കുറേവർഷമായി കേരളത്തിലെ ഏക പരിസ്ഥിതിമാസികയായ[അവലംബം ആവശ്യമാണ്] സൂചിമുഖിയുടെ പത്രാധിപർ. കേരളത്തിലെ ചിത്രശലഭങ്ങൾക്ക് മലയാളം പേരുകൾ നൽകുന്നതിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്. മാടായിപ്പാറയുമായി ബന്ധപ്പെട്ട പഠനങ്ങളിലും ബ്ലാത്തൂർ പഠനങ്ങളിലും വലിയ സംഭാവനകൾ ചെയ്തു.[അവലംബം ആവശ്യമാണ്]

വി.സി. പഴയങ്ങാടി ഏഴോം പാടങ്ങളിൽ
വി സി ബാലകൃഷ്ണൻ, കൊട്ടിയൂരിൽ വിക്കിമീറ്റിൽ സംസാരിക്കുന്നു
മാടായിപ്പാറയിൽ

നിംഫോയിഡസ് ബാലകൃഷ്ണാനി തിരുത്തുക

കാസർകോട് ജില്ലയിലെ കൂവപ്പാറയിലെ ചെങ്കൽക്കുന്നിലെ കുളത്തിൽ നിന്ന് 2016 ൽ ബിജു.പി, ജോസ്കുട്ടി .ഇ.ജെ, മുഹമ്മദ് ഹനീഫ്, കെ.എ,ജോമി അഗസ്റ്റിൻ എന്നിവർ ചേർന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്തലിന്റെ സ്പീഷിസ് നാമം, വടക്കൻ കേരളത്തിലെ പ്രമുഖ പരിസ്ഥിതിപ്രവർത്തകനും, ജൈവസംരക്ഷകനും ആയ വി.സി.ബാലകൃഷനോടുള്ള ആദരവു പ്രകടിപ്പിക്കുന്നതിനായി നിംഫോയിഡസ് ബാലകൃഷ്ണനൈ (Nymphoides balakrishnanii) എന്നാണ് നൽകിട്ടുള്ളത്.[1]

പുസ്തകങ്ങൾ തിരുത്തുക

  • കേരളത്തിലെ ചിത്രശലഭങ്ങൾ

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=വി._സി._ബാലകൃഷ്ണൻ&oldid=3452949" എന്ന താളിൽനിന്ന് ശേഖരിച്ചത്