നാടൻകലാരംഗത്തെ സംഭാവനകൾക്കുള്ള പി.കെ.കാളൻ പുരസ്‌കാരം ലഭിച്ച കലാകാരനാണ് വി. ബാലൻ. 1976 ൽ ഹരിജൻ നാടൻ കലാസംഘം രൂപീകരിച്ചു. വിദ്യാത്ഥികൾക്കും യുവജനങ്ങൾക്കുമായി നിരവധി പരിശീലന ക്ലാസുകൾ നടത്തി വരുന്നു.

വി. ബാലൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ കലകളുടെ അവതാരകൻ

ജീവിതരേഖ തിരുത്തുക

പാലക്കാട് തൃത്താല സ്വദേശിയാണ്. പരമ്പരാഗതമായി നാടൻകലാരൂപങ്ങൾ പരിശീലിച്ച വി.ബാലൻ പറപൂതൻ കളി, ഭദ്രകാളിയാട്ടം, കുട്ടിച്ചാത്തനാട്ടം, കരിങ്കാളിയാട്ടം, മലവാഴിയാട്ടം തുടങ്ങിയ കലകളിൽ വിദഗ്ദ്ധനാണ്. [1]

കൃതികൾ തിരുത്തുക

  • ‘പറയരുടെ പരമ്പരാഗത പാട്ടുകൾ’

പുരസ്കാരങ്ങൾ തിരുത്തുക

  • നാടൻകലാരംഗത്തെ സംഭാവനകൾക്കുള്ള പി.കെ.കാളൻ പുരസ്‌കാരം (2014)
  • ഡോ.അംബേദ്കർ ഫെലോഷിപ്പ്
  • കേരള ഫോക് ലോർ അക്കാദമി അവാർഡ്
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്
  • നെഹ്‌റു യുവക് കേന്ദ്ര അവാർഡ്
  • കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്

അവലംബം തിരുത്തുക

  1. "പി.കെ.കാളൻപുരസ്‌കാരം വി.ബാലന്‌". www.mathrubhumi.com. Archived from the original on 2014-12-10. Retrieved 11 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=വി._ബാലൻ&oldid=3644870" എന്ന താളിൽനിന്ന് ശേഖരിച്ചത്