വൈജ്ഞാനികസാഹിത്യ, ജീവചരിത്ര രചയിതാവായിരുന്ന വി. ബാബുസേനൻ 1935-ൽ തിരുവനന്തപുരത്താണ് ജനിച്ചത്. ഊർജ്ജതന്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. ഇദ്ദേഹം 1990-ൽ റിസർവ് ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്ന്‌ കറൻസി ഓഫീസറായി വിരമിച്ചു. 2002-ൽ പ്രസിദ്ധീകരിച്ച പ്രഥമ ഗ്രന്ഥമായ ബർട്രൻഡ്‌ റസ്സൽ എന്ന ജീവചരിത്രഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പി.കെ. പരമേശ്വരൻനായർ സ്‌മാരക പുരസ്‌കാരം എന്നിവ ലഭിച്ചു.

വി. ബാബുസേനൻ
ജനനം1935
തിരുവനന്തപുരം
തൊഴിൽസാഹിത്യകാരൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ

പുരസ്കാരങ്ങൾ

തിരുത്തുക

ബെർട്രാൻഡ് റസ്സൽ എന്ന ഗ്രന്ഥത്തിന് 2003-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [3][4].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-16. Retrieved 2012-08-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-16.
  4. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി._ബാബുസേനൻ&oldid=3938051" എന്ന താളിൽനിന്ന് ശേഖരിച്ചത്