വിക്ടർ ജോൺ പീറ്റർ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(വി. ജെ. പീറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1960-ലെ വേനൽക്കാല ഒളിമ്പിക്സിലും 1964-ലെ വേനൽക്കാല ഒളിമ്പിക്സിലും 1968-ലെ വേനൽക്കാല ഒളിമ്പിക്സിലും മത്സരിച്ച ഒരു ഇന്ത്യൻ ഹോക്കി താരമാണ് വിക്ടർ ജോൺ "വി.ജെ."പീറ്റർ(1937 ജൂൺ 19, 1998 ജൂൺ 30). തമിഴ്നാട്ടിലെ മദ്രാസിലാണ് അദ്ദേഹം ജനിച്ചത്.[1]

Medal record
Men's field hockey
Representing  ഇന്ത്യ
Olympic Games
Silver medal – second place 1960 Rome Team competition
Gold medal – first place 1964 Tokyo Team competition
Bronze medal – third place 1968 Mexico Team competition
Asian Games
Gold medal – first place 1966 Bangkok Team competition

ഒളിമ്പിക് സംഭവങ്ങൾ

തിരുത്തുക

1960 റോം ഒളിമ്പിക്സിൽ പുരുഷൻമാരുടെ ഫീൽഡ് ഹോക്കിയിൽ രണ്ടാം സ്ഥാനം (വെള്ളി) നേടി.[1] 1964 ടോക്കിയോ വേനൽക്കാല ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി പുരുഷൻമാരുടെ ഫീൽഡ് ഹോക്കിയിൽ ഒന്നാം സ്ഥാനം (സ്വർണ്ണം)നേടി[1] 1968 മെക്സിക്കോ സിറ്റിയിലെ ഒളിമ്പിക്സിൽ പുരുഷ ഫീൽഡ് ഹോക്കിയിൽ മൂന്നാം സ്ഥാനം (വെങ്കലം)നേടി [1]

1966 ഏഷ്യൻ ഗെയിംസിലെ സ്വർണ്ണ മെഡലിന് ബഹുമാനം അർപ്പിച്ചുകൊണ്ട് ഇന്ത്യൻ പോസ്റ്റ് 31 ഡിസംബർ 1966 ൽ പുറത്തിറങ്ങിയ പ്രത്യേക സ്മാരക സ്റ്റാമ്പിൽ പ്രദർശിപ്പിച്ച നാല് കളിക്കാരന്മാരിൽ ഒരാളായിരുന്നു വിക്ടർ ജോൺ പീറ്റർ. മറ്റ് മൂന്നു പേരാണ് വിനുദ് കുമാർ, ബൽബീർ സിങ്, മുഖ്ബൻ സിംഗ്. [2]

  1. 1.0 1.1 1.2 1.3 "V. J. Peter". Sports-Reference.com. Sports Reference LLC. Retrieved 2 June 2016. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-06. Retrieved 2018-10-13.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Field Hockey stamp: India" (PDF). Archived from the original (PDF) on 2008-12-26. Retrieved 2018-10-13.
"https://ml.wikipedia.org/w/index.php?title=വിക്ടർ_ജോൺ_പീറ്റർ&oldid=3951818" എന്ന താളിൽനിന്ന് ശേഖരിച്ചത്