കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ പ്രമുഖ മലയാള ഹാസ്യ സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടൻ(1920 - 1 ഫെബ്രുവരി 2000).

ജീവിതരേഖ തിരുത്തുക

കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പിൽ അച്യുതൻപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ൽ ജനിച്ചു. 1949-ൽ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജിൽ മലയാളം അധ്യാപകനായി. 1953-ൽ ചെന്നൈയിൽ ചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം ആരംഭിച്ചു; ഒന്നര വർഷത്തിനുശേഷം പ്രസ്കമ്മീഷനിൽ റിസർച്ച് അസിസ്റ്റന്റായി ജോലി കിട്ടിയതിനാൽ ഗവേഷണം മുഴുമിപ്പിച്ചില്ല. കുറേനാൾ ഡൽഹിയിലും ചെന്നൈയിലുമായി ജോലി നോക്കിയതിനുശേഷം വീണ്ടും യൂണിവേഴ്സിറ്റി കോളജിൽത്തന്നെ തിരിച്ചെത്തി. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരിക്കെ ഇദ്ദേഹം പൌരപ്രഭ, പൌരധ്വനി എന്നീ പത്രങ്ങളുടെ നടത്തിപ്പിൽ പങ്കുവഹിച്ചു. പിന്നീട് പ്രബോധത്തിന്റെ (ആലപ്പുഴ) പത്രാധിപരാവുകയും കുട്ടനാടൻ വാരിക പ്രസാധനം ചെയ്യുകയുമുണ്ടായി. ചിത എന്ന കാവ്യനാടകത്തിലൂടെയാണ് ആനന്ദക്കുട്ടൻ ശ്രദ്ധേയനായത്.

2000 ഫെ. 1-ന് അന്തരിച്ചു.

കൃതികൾ തിരുത്തുക

  • ആരാധന
  • ദീപാവലി (കവിതകൾ),
  • മുള്ളുകൾ,
  • കടലാസുമന്ത്രി,
  • അമൃതാഞ്ജനം,
  • ചിരിയും പുഞ്ചിരിയും (നർമലേഖനങ്ങൾ),
  • ഭാവസൌരഭം (ഉപന്യാസങ്ങൾ),
  • അശരീരി (നാടകങ്ങൾ),
  • പാപികളുടെ താഴ്വര (കഥകൾ)

എന്നിവയ്ക്കു പുറമേ ജ്ഞാനപ്പാന, ശ്രീനാരായണഗുരു, ശ്രീബുദ്ധൻ തുടങ്ങി പതിനഞ്ചോളം ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • ഭീമാസ്മാരക ബാലസാഹിത്യ അവാർഡ് (1996)
  • കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം(1997)

അവലംബം തിരുത്തുക

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വി. ആനന്ദക്കുട്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വി._ആനന്ദക്കുട്ടൻ&oldid=1424257" എന്ന താളിൽനിന്ന് ശേഖരിച്ചത്