വി.വി. അബ്ദുല്ല സാഹിബ്

(വി.വി. അബ്ദുല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോളശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യം, തത്വ ശാസ്ത്രം, മതം, ഭൗതികശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച എഴുത്തുകാരനാണ്[1] വി. വി. അബ്ദുല്ല സാഹിബ്.

വി.വി. അബ്ദുല്ല സാഹിബ്
വി.വി. അബ്ദുല്ല സാഹിബ്
വി.വി. അബ്ദുല്ല സാഹിബ്
Genreഗവേഷണ പഠനം
Subjectഗോളശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യം, തത്വ ശാസ്ത്രം, മതം, ഭൗതികശാസ്ത്രം, ബഹുഭാഷാ വിദഗ്ദ്ധൻ

ജീവിത രേഖതിരുത്തുക

വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം, 1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു. [2]മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു, തെലുങ്കു, കന്നഡ, സംസ്‌കൃതം, ഹിന്ദി എന്നി ഭാഷകള് അനായാസം കൈകാര്യം ചെയ്യുകയും അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. 2008 ഏപ്രിൽ 15 ന് അന്തരിച്ചു. അന്ത്യവിശ്രമം പെരിഞ്ഞനം ജമുഅത്ത്‌ പളളി ഖബർസ്ഥാനിൽ

പ്രവർത്തന മേഖലകൾതിരുത്തുക

ഗോള ശാസ്ത്രം, ഗണിത ശാസ്ത്രം, മതം, സമൂഹം, തത്വ  ശാസ്ത്രം, ഭൗതിക ശാസ്ത്രം, തുടങ്ങിയ വൈവിധ്യ മാർന്ന വിഷയങ്ങളിൽ നാല്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അറുനൂറിലധികം പുറങ്ങൾ വരുന്ന വിസ്തൃത ഗോളശാസ്ത്രം ഈ വിഷയത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്. [3] ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരി ക്കപ്പെടാത്ത കൈയെഴുത്തു കൃതികൾ ഏറെയാണ്. കൂടാതെ ഒട്ടനവധി അറബി കവിതകളും, തമിഴിൽ നിന്നും തിരുക്കുറളും  മലയാളത്തിലേക്ക് പദ്യ രൂപത്തിൽ പരിഭാഷ പെടുത്തിയിട്ടുണ്ട്. പുസ്തക പ്രസാധനത്തിന് കേരള / തമിഴ് നാട് സർക്കാരുകളുടെ ധനസഹായം ലഭിച്ചിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു. "സാഗര മേള" എന്ന നോവൽ രചിചിട്ടുണ്ട്. കേരളത്തിലെ മത - ശാസ്ത്ര വൈജ്ഞാനിക സംവാദ രംഗത്തെ സജീവമായിരുന്നു. ഖുർആൻ - ശാസ്ത്ര സെമിനാറുകളിൽ വളരെക്കാലം ക്ഷണിതാവായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ - വെബ് സൈറ്റ്തിരുത്തുക

https://abdullasahib.info/

പുറത്തേക്കുള്ള കണ്ണികൾ - അക്ഷര രൂപംതിരുത്തുക

  1. അറിവില്ലാത്തവൻ ഭാഗ്യവാൻ  
  2. ചരിത്രവും കർമ്മശാസ്ത്രവും മദ്ഹബും
  3. താബിഈ കേരളത്തിൽ
  4. പറയപ്പെടാത്ത വസ്തുതകൾ 
  5. പരിവർത്തനം
  6. ദിവ്യാഗമനത്തിൻ്റെ  മണിനാദം
  7. മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല
  8. നിസ്കാരം
  9. പുരാതന അറബി രാജ്യ ഭരണം
  10. സഞ്ചാരി യാത്ര 6
  11. സഞ്ചാരി യാത്ര 3


പുറത്തേക്കുള്ള കണ്ണികൾ - പി .ഡി .എഫ്തിരുത്തുക

  1. മാസപ്പിറവിയുടെ ശാസ്ത്രം
  2. സഞ്ചാരി യാത്ര 3
  3. സഞ്ചാരി യാത്ര 6
  4. ഇമാമത്
  5. തിരുക്കുറൾ
  6. ദിവ്യാഗമനത്തിൻ്റെ  മണിനാദ

https://commons.m.wikimedia.org/wiki/Category:V._V._Abdulla_Sahib

അവലംബംതിരുത്തുക

  1. 2005 ആഗസ്ത് 28 ലെ മാധ്യമം ദിനപത്രം
  2. 1996 നവമ്പർ 3 മാധ്യമം ദിനപത്രം സണ്ഡേ സപ്ലിമെന്റ്
  3. 2005 ആഗസ്ത് 28 ലെ ചന്ദ്രിക ദിനപത്രം
"https://ml.wikipedia.org/w/index.php?title=വി.വി._അബ്ദുല്ല_സാഹിബ്&oldid=3865058" എന്ന താളിൽനിന്ന് ശേഖരിച്ചത്