വി.പി. നായർ

കമ്യൂണിസ്റ്റ് പാർട്ടി നേതാവും ലോക്‌സഭാംഗവും എഴുത്തുകാരനു

കൊല്ലത്തെ പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാവും ലോക്‌സഭാംഗവും എഴുത്തുകാരനുമായിരുന്നു വി.പി. നായർ എന്നറിയപ്പെട്ട വേലുപ്പിള്ള പരമേശ്വരൻ നായർ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിയായിരുന്നു. 1952ൽ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രനായി ചിറയിൻകീഴ് നിന്നും 1957ൽ കൊല്ലത്തു നിന്നു കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[1] 1957ൽ നിലവിലെ എം..പിയായിരുന്ന എൻ ശ്രീകണ്ഠൻ നായരെയാണ് തോല്പ്പിച്ചത്.[2] കേരളശബ്ദം വാരിക കൊല്ലത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. [3] പിതാവ് ടി കെ വേലുപ്പിള്ള.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-08. Retrieved 2013-05-20.
  2. http://www.parliamentofindia.nic.in/ls/comb/combalpha.htm#alpha
  3. http://asadhureborn.blogspot.in/2011/06/blog-post_14.html
"https://ml.wikipedia.org/w/index.php?title=വി.പി._നായർ&oldid=3644972" എന്ന താളിൽനിന്ന് ശേഖരിച്ചത്