നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരനായിരുന്നു വി.ടി. നന്ദകുമാർ(1925 ജനുവരി 27 - 2000 ഏപ്രിൽ 30).

വി.ടി. നന്ദകുമാർ
വി.ടി. നന്ദകുമാർ.png
വി.ടി. നന്ദകുമാർ
ജനനം(1925-01-27)ജനുവരി 27, 1925
മരണം2000 ഏപ്രിൽ 30
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, ചലച്ചിത്ര ഗാനരചയിതാവ്, പത്രപ്രവർത്തകൻ
മക്കൾശ്രീജിത്ത്

ജനനവും ജീവിതവുംതിരുത്തുക

1925 ജനുവരി 27നു് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണു് നന്ദകുമാർ ജനിച്ചതു്. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും.

മെഡിക്കൽ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടർന്നു് വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരിൽ ഒരു മാസിക തുടങ്ങി.

സാഹിത്യകൃതികൾതിരുത്തുക

നോവലുകൾതിരുത്തുക

 • ദൈവത്തിന്റെ മരണം
 • ഭ്രാന്താശുപത്രി
 • രക്തമില്ലാത്ത മനുഷ്യൻ(1953)
 • വണ്ടിപ്പറമ്പന്മാർ
 • ദേവഗീതം
 • തവവിരഹേവനമാലീ
 • ഞാൻ-ഞാൻ മാത്രം
 • വീരഭദ്രൻ
 • രണ്ടു പെൺകുട്ടികൾ
 • സമാധി
 • ഇരട്ടമുഖങ്ങൾ
 • നാളത്തെ മഴവില്ല്
 • ഞാഞ്ഞൂൽ
 • സൈക്കിൾ
 • ആ ദേവത
 • പാട്ടയും മാലയും
 • രൂപങ്ങൾ

ചെറുകഥാ സമാഹരങ്ങൾതിരുത്തുക

 • പ്രേമത്തിന്റെ തീർഥാടനം
 • സ്റ്റെപ്പിനി
 • കൂകാത്ത കുയിൽ
 • കൽപ്പടകൾ
 • ആശ എന്ന തേരോട്ടം
 • നീലാകാശവും കുറേ താരകളും
 • ഒരു നക്ഷത്രം കിഴക്കുദിച്ചു

നാടകങ്ങൾതിരുത്തുക

 • ഏഴുനിലമാളിക
 • കിങ്ങിണി കെട്ടിയ കാലുകൾ
 • മഴക്കാലത്തു മഴ പെയ്യും
 • സ്ത്രീ-അവളുടെ ഭംഗി

ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണു് തവ വിരഹേ വനമാലി. രക്തമില്ലാത്ത മനുഷ്യൻ, രണ്ടു പെൺകുട്ടികൾ എന്നീ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടു.

ചലച്ചിത്രരംഗത്തു്തിരുത്തുക

വി.ടി. നന്ദകുമാറിന്റെ 'ധർമ്മയുദ്ധം', 'രണ്ടുപെൺകുട്ടികൾ', 'രക്തമില്ലാത്ത മനുഷ്യൻ' എന്നീ കൃതികൾ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. ധർമ്മയുദ്ധം(1973), അശ്വരഥം (1980) എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിർവ്വഹിച്ചതു് നന്ദകുമാർ ആയിരുന്നു.

വിവാദംതിരുത്തുക

സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിൽ പിറന്ന ആദ്യ നോവലായിരുന്നു രണ്ടു പെൺകുട്ടികൾ. പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച അത് പില്ക്കാലത്ത് മറ്റൊരു രീതിയിൽ പുനർവചിക്കപ്പെടുകയും സവിശേഷമായ ആദരവ് നേടിയെടുക്കുകയും ചെയ്തു. [1]

അവലംബംതിരുത്തുക

 1. ഹസിത, കെ.കെ.പി.റ്റി. "നന്ദകുമാർ, വി.ടി. (1925 - 2000)". mal.sarva.gov.in. ശേഖരിച്ചത് 2014-05-11.
"https://ml.wikipedia.org/w/index.php?title=വി.ടി._നന്ദകുമാർ&oldid=3343907" എന്ന താളിൽനിന്ന് ശേഖരിച്ചത്