വി.ഏ. കേശവൻ നമ്പൂതിരി
മലയാളത്തിലും ഹിന്ദിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനായിരുന്നു വി ഏ കേശവൻ നമ്പൂതിരി. കവി, ബാലസാഹിത്യകാരൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ ഹിന്ദി പ്രൊഫസറായിരുന്ന ഇദ്ദേഹമാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതം പരമ്പര മലയാളത്തിലേക്ക് തർജമ ചെയ്തത്. 1923 ജൂലായ് 24ന് ജനിച്ച അദ്ദേഹം 1999 ഒക്ടോബർ 20ന് ഇഹലോകവാസം വെടിഞ്ഞു.[1]
ജീവിതരേഖ
തിരുത്തുകവടക്കേ മലബാറിലെ കോട്ടയം (ഇന്നത്തെ തലശ്ശേരി) താലൂക്കിൽ പഴശ്ശി അംശം പെരിഞ്ചേരി ദേശത്ത് വലിയ പാലത്തറ ആട്ടാട്ടുവള്ളി ഇല്ലത്ത് 1098 കർക്കടകം 8ന് (1923 ജൂലായ് 24) ജനിച്ചു. കാര എലിമെൻട്രി സ്കൂൾ, മട്ടന്നൂർ ബോർഡ് ഹയർ എലിമെൻട്രി സ്കൂൾ എന്നിവയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം.
സംസ്കൃതം സ്വകാര്യമായി പഠിച്ചു. 1945-ൽ പാവറട്ടി സാഹിത്യദീപിക സംസ്കൃതകോളേജിൽ ചേർന്നു. 1947-ൽ സംസ്കൃതവിദ്വാൻ പ്രിലിമിനറി പരീക്ഷ പാസായി. പിന്നീട് കണ്ണാടിപ്പറമ്പ് ദേശസേവ എച്.ഇ.സ്കൂളിൽ കൈവേല ടീചറായി അദ്ധ്യാപകജീവിതം തുടങ്ങി.
1948-ൽ ശ്രീദേവി അന്തർജനവുമായി വിവാഹം. ആ വർഷം ചിറക്കൽ രാജാസ് ഹൈസ്കൂളിൽ ഹിന്ദി പണ്ഡിറ്റായി ചേർന്നു. 1955-ൽ മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം ലക്ചറർ. 1956-ൽ ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ ഹിന്ദി ലക്ചറർ ആയി കയറിയ അദ്ദേഹം 1970-ൽ ഹിന്ദി പ്രൊഫസറും വകുപ്പ് അദ്ധ്യക്ഷനുമായി. 1984-ൽ ജോലിയിൽ നിന്ന് വിരമിച്ചു.
കൃതികൾ
തിരുത്തുകവി ഏ കേശവൻ നമ്പൂതിരിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൃതി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതം പരമ്പരയുടെ മലയാള വിവർത്തനമാണ്. കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപിക്കപ്പെടുന്ന 'മനസ്സു നന്നാവട്ടെ' എന്നു തുടങ്ങുന്ന എൻ.എസ്.എസ് പ്രതിപാദന ഗാനം ഇദ്ദേഹത്തിൻ്റെ 'പൂമ്പാറ്റകൾ' എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റു പ്രധാന കൃതികൾ
തിരുത്തുക- കവിതാസമാഹാരങ്ങൾ
- മൃതസഞ്ജീവനി
- കളിത്തോണി
- പനിനീർപൂക്കൾ
- പാടുന്ന തൂണുകൾ
- ഭീമപ്രവേശം
- കവിപൂജ
- പുലരിപ്പാട്ട്
- രജതരേഖ
- കൃഷ്ണകഥ
- പൂമ്പാറ്റകൾ
- വിവർത്തനങ്ങൾ
- മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക്
- ഇന്ദുലേഖ
- കണ്ണാടി
- ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം
- ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക്
- മഹാഭാരതം തിരക്കഥ
- മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക്
പുരസ്കാരങ്ങൾ
തിരുത്തുക- സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ കവിതാ മത്സരത്തിൽ ഒന്നാം സമ്മാനം (1947, 1952, 1954)
- 'ഇന്ദുലേഖ' വിവർത്തനത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സമ്മാനം (1979)
- കവനകൗതുകം അവാർഡ് (1988)
- 'മൃതസഞ്ജീവനി'ക്ക് എ.പി.പി പുരസ്കാരം
- ചങ്ങമ്പുഴ പുരസ്കാരം
- കുട്ടമത്ത് പുരസ്കാരം
അവലംബം
തിരുത്തുക- ↑ admin (2020-05-10). "കേശവൻ നമ്പൂതിരി വി.എ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-05-20.