വി.എസ്. ചന്ദ്രലേഖ
ഒരു ഇന്ത്യൻ സിവിൽ സെർവന്റും ജനതാപാർട്ടി തമിഴ്‌നാട് ഘടകത്തിന്റെ പ്രസിഡണ്ടുമായിരുന്നു വി.എസ്. ചന്ദ്രലേഖ. (ജനനം: ഓഗസ്റ്റ് 14 1947) . ജനതാപാർട്ടി 2013 ഓഗസ്റ്റ് 11-ന് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. എം.ജി. രാമചന്ദ്രൻ നിയമിച്ചതിലൂടെ തമിഴ്നാട് സംസ്ഥാനത്തിന്റെ ആദ്യ വനിതാ കലക്ടറാകുകയായിരുന്നു ഇവർ[1].
വി.എസ്. ചന്ദ്രലേഖ | |
---|---|
ജനനം | |
സ്ഥാനപ്പേര് | ജനതാപാർട്ടി പ്രസിഡണ്ട് |
രാഷ്ട്രീയ കക്ഷി | ജനതാപാർട്ടി |
ആദ്യകാല ജീവിതം
തിരുത്തുകതമിഴ്നാട്ടിലെ ദിണ്ടിഗലിൽ 1947 ഓഗസ്റ്റ് 14 നാണു ചന്ദ്രലേഖ ജനിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസസിൽ ചേരുന്നതിനു മുൻപ് മദ്രാസിലെ പ്രസിഡൺസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.
ആസിഡ് ആക്രമണം
തിരുത്തുകടിഡ്കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി[2][3].
രാഷ്ട്രീയക്കാരിയായി
തിരുത്തുകആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ എം.കെ. സ്റ്റാലിനെതിരെ ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സുബ്രഹ്മണ്യം സ്വാമിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ[4].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-01. Retrieved 2021-07-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-18. Retrieved 2021-07-26.
- ↑ https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms
- ↑ "Statistical Report on General Election 2006 to the Legislative Assembly of Tamil Nadu" (PDF). Election Commission of India.