വിംസി

(വി.എം. ബാലചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളത്തിലെ പ്രഗല്ഭനായ ഒരു കളിയെഴുത്തുകാരനായിരുന്നു വിംസി എന്ന വി.എം ബാലചന്ദ്രൻ (1925 നവംബർ 25-2010 ജനുവരി 9). കളിയെഴുത്തിന്റെ കുലപതി എന്നാണ്‌ മലയാള പത്രലോകത്ത് വിംസി വിശേഷിപ്പിക്കപ്പെടാറ്. മലയാള പത്രങ്ങൾ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയതിൽ വിംസിയുടെ കളിയെഴുത്ത് ശൈലിക്ക് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെടുന്നു. കാല്പന്തുകളിയായിരുന്നു വിംസിയുടെ ഇഷ്ടമേഖല.[1]

വിംസി

വിളയാട്ടശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രൻ
ജനനം (1925-11-25)നവംബർ 25, 1925
താമരശ്ശേരി, കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ
മരണം 2010 ജനുവരി 09
തൊഴിൽ പത്രപ്രവർത്തകൻ
ജീവിതപങ്കാളി അമ്മിണിയമ്മ
മക്കൾ ഉണ്ണികൃഷ്ണൻ,വിജയകൃഷ്ണൻ,മീനാക്ഷി സദാനന്ദൻ
Notable credit(s)

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ 1925 നവംബർ 25 നാണ് വിളയാട്ടശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രന്റെ ജനനം.അച്ഛൻ :ഡോ. നാരായണൻ നായർ. അമ്മ: നാരായണി. 1949 ൽ 'ദിനപ്രഭ'യിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ വിംസീ 1950 ൽ മാതൃഭൂമിയിൽ സഹപത്രാധിപരായി ചേർന്നു. ദീർഘകാലം മാതൃഭുമിയിൽ ജോലിചെയ്ത അദ്ദേഹം 1984 ൽ ന്യൂസ് എഡിറ്ററായാണ്‌ വിരമിച്ചത്. പിന്നീട് കുറച്ചു കാലം 'കാലികറ്റ് ടൈംസിൽ' അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്തു[2]. മാതൃഭൂമി, കാലികറ്റ് ടൈംസ്, മാധ്യമം എന്നീ പത്രങ്ങളുടെ സ്പോർട്ട്സ് കോളങ്ങളിൽ വിംസിയുടെ ചടുലമായ കളിയെഴുത്തുകൾ ദീർഘകാലം തുടർന്നു.[3] കളിക്കളത്തിലെ പിരിമുറുക്കങ്ങൾ ഒപ്പിയെടുത്ത് വായനക്കാരെ കളിയനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വിംസി കാണികളുടെ പക്ഷത്തുനിന്ന് മലയാളത്തിലെ കളിയെഴുത്തു പത്രപ്രവർത്തനത്തിനു പുതിയ മാനം നൽകി. വിംസിയുടെ ആത്മകഥ "വാൽക്കഷ്ണം" എന്ന പേരിൽ പുറത്തിറങ്ങി.[4] 2010 ജനുവരി 9 നു 84-ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.[5]

കുടുംബം

തിരുത്തുക

ഭാര്യ:പരേതയായ അമ്മിണിയമ്മ. മക്കൾ:ഉണ്ണികൃഷ്ണൻ,വിജയകൃഷ്ണൻ,മീനാക്ഷി സദാനന്ദൻ.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • എം.പി.പൈലി അവാർഡ്
  • കേസരി സ്മാരക കമ്മിറ്റിയുടെ നീലാംബരൻ സ്മാരക പുരസ്കാരം
  • ടി.അബൂബക്കർ പുരസ്കാരം
  • പ്രസ് അക്കാദമി രജതജൂബിലി പുരസ്‌കാരം
  1. മലയാള മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 മാധ്യമം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  4. മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  5. "ദ ഹിന്ദു ഓൺലൈൻ". Archived from the original on 2010-01-14. Retrieved 2010-01-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിംസി&oldid=3840511" എന്ന താളിൽനിന്ന് ശേഖരിച്ചത്