വി.ആർ. സുധീഷ്

(വി.ആർ.സുധീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ചെറുകഥാകൃത്തും [1] നിരൂപകനുമാണ്‌ വി.ആർ.സുധീഷ്. ചേളന്നൂർ എസ് എൻ കോളേജിൽ മലയാളം അദ്ധ്യാപകനാണ്[1]

ജീവിതരേഖ

തിരുത്തുക

വടകരയിൽ ജനനം. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. മദിരാശി സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.[2] തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു . വിവാഹിതനാണ്. ഒരു മകളുണ്ട്.

ചെറുകഥാസാഹിത്യത്തിൽ

തിരുത്തുക
 
എം.എംബഷീർ, വി.ആർ സുധീഷ്, ആഷാമേനോൻ, സാറാജോസഫ്, അംബികാസുതൻ മാങ്ങാട് എന്നിവർ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പരിസ്ഥിതിയും കഥാഭാവനയും എന്ന വിഷയത്തിൽ ചർച്ചനടത്തുന്നു.

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ക്രൂരഫലിതക്കാരൻ ദൈവം
  • ദൈവത്തിന് ഒരു പൂവ്
  • വംശാനന്തര തലമുറ
  • ചോലമരപ്പാതകൾ
  • വിമതലൈംഗികം
  • ഒരു എഴുത്തുകാരി അറിയുന്നു
  • വാക്കുകൾ സംഗീതമാകുന്ന കാലം വരുന്നുണ്ട്
  • രാജാവിന്റെ മീനുകൾ
  • തീയക്കുട്ടികൾ ഇന്നും വിചാരിക്കുന്നു
  • സങ്കടമരം
  • കഥപറയും കഥമാമൻ
  • ക്ഷീരപഥം
  • മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ്
  • സുധീഷിൻറെ കഥകൾ
  • എൻറെ പ്രണയ കഥകൾ
  • തെരഞ്ഞെടുത്ത കഥകൾ
  • പ്രിയപ്പെട്ട കഥകൾ
  • ഭവനഭേദനം
  • നോവൽ വെളിച്ചങ്ങൾ ( പഠനം)
  • കഥാന്തരം ( പഠനം)
  • ആത്മഗാനം ( ഓർമ )
  • സമുദ്രവിപഞ്ചിക ( ലേഖനം )
  • ഒറ്റക്കഥാപഠനങ്ങൾ ( പഠനം)
  • എഴുതിയ കാലം ( ഓർമ )
  • മലയാളത്തിൻറെ പ്രണയകഥകൾ (എഡിറ്റർ)
  • മലയാളത്തിൻറെ പ്രണയകവിതകൾ (എഡിറ്റർ)
  • പ്രണയപുസ്തകം (എഡിറ്റർ)
  • എം ടി (എഡിറ്റർ)
  • മദ്യശാല (എഡിറ്റർ)
  • സംഭാഷണം (എഡിറ്റർ)
  • കഥകൾ :പ്രണയത്തിന്റെ ;മരണത്തിന്റെയും (എഡിറ്റർ)
  • അനുഭവം ഓർമ്മ യാത്ര
  • പ്രണയചന്ദ്രകാന്തം ( ലേഖനം )

പുരസ്കാരങ്ങൾ

തിരുത്തുക
  • ഭവനഭേദനം എന്ന ചെറുകഥയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[3][4]

ശ്രീകൃഷ്ണൻ എന്ന കഥാസമാഹാരത്തിന് 2019 ഇടശ്ശേരി അവാർഡ് ലഭിച്ചു.

  1. 1.0 1.1 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
  2. "പുഴ.കോമിൽ വി.ആർ. സുധീഷിനെ കുറിച്ച കുറിപ്പ്". Archived from the original on 2010-09-01. Retrieved 2010-01-23.
  3. "ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്". മാധ്യമം. Archived from the original on 2016-03-16. Retrieved 2016 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
  4. "തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്". ജന്മഭൂമി. Archived from the original on 2016-03-01. Retrieved 17 മാർച്ച് 2016.



"https://ml.wikipedia.org/w/index.php?title=വി.ആർ._സുധീഷ്&oldid=4137174" എന്ന താളിൽനിന്ന് ശേഖരിച്ചത്