വിർജിൻ ആന്റ് ചൈൽഡ് (ഡേവിഡ്)

ഫ്ലെമിഷ് ചിത്രകാരൻ ജെറാർഡ് ഡേവിഡ് ചിത്രീകരിച്ച ചിത്രം

1520-ൽ ഫ്ലെമിഷ് ചിത്രകാരൻ ജെറാർഡ് ഡേവിഡ് ചിത്രീകരിച്ച ഓയിൽ പെയിന്റിംഗാണ് വിർജിൻ ആൻഡ് ചൈൽഡ്. ഇപ്പോൾ ഈ ചിത്രം ബോയ്ജ്മാൻ വാൻ ബ്യൂനിൻഗെൻ മ്യൂസിയത്തിലെ ശേഖരത്തിലാണ് കാണപ്പെടുന്നത്. [1]ന്യൂയോർക്ക്, വാഷിംഗ്ടൺ, മാഡ്രിഡ് എന്നിവിടങ്ങളിൽ ഡേവിഡ് ചിത്രീകരിച്ച അതേ പോസിൽ ഒരു കന്യകയെ ഇതിലും ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ഇൻ ടു ഈജിപ്ത് ചിത്രീകരിക്കാൻ ഈ മൂന്ന് ചിത്രങ്ങളിലെയും പോസ് ഉപയോഗിച്ചിരിക്കുന്നു. സോങ്ങ്‌ ഓഫ് സോങ്ങ്‌സിന്റെ "ഹോർട്ടസ് കൺക്ലസസ്" അല്ലെങ്കിൽ 'ക്ലോസ്ഡ് ഗാർഡൻ' പ്രതിനിധീകരിക്കുന്നതിന് റോട്ടർഡാം വർക്ക് പശ്ചാത്തല ലാൻഡ്‌സ്‌കേപ്പ് ഉപയോഗിക്കുന്നു. മറിയത്തിന്റെ കന്യകാത്വത്തിന്റെ പ്രതീകമായി വെളുത്ത ലില്ലിയും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[2]

David, Virgin and Child
  1. Mª Ángeles Piquero López. "El Descanso… del Museo del Prado" (in Spanish). Retrieved 2017-06-14.{{cite web}}: CS1 maint: unrecognized language (link)
  2. "David, Virgin and Child". Museum Boijmans. Archived from the original on 2012-03-13. Retrieved 2017-06-14.