വിസ്കോൺസിൻ നദി, അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ സംസ്ഥാനത്തിലുള്ളതും മിസിസിപ്പി നദിയുടെ ഒരു പോഷകനദിയുമായ നദിയാണ്. ഏകദേശം 430 മൈൽ (692 കി. മീ.) നീളം വരുന്ന ഈ നദി, സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നദിയായി കണക്കാക്കപ്പെടുന്നു.  1673 ൽ ജാക്വെസ് മാർക്വേറ്റസ് എന്ന ഫ്രഞ്ച് ജസ്യൂട്ട് പാതിരി "മെസ്ക്കിങ്ങ്സി" എന്നു ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ നദിയുടെ പേര് അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ ഉപയോഗിച്ചിരുന്ന അൽഗോങ്കിയൻ ഭാഷയിൽനിന്നുള്ളതാണ്, എന്നാൽ ഈ വാക്കിൻറെ യഥാർത്ഥ അർത്ഥം അസ്പഷ്ടവുമാണ്. ജാക്വെസ് മാർക്വേറ്റസിന്റെ പാത  പിന്തുടർന്ന് എത്തിയ ഫ്രഞ്ച് പര്യവേഷകർ പിന്നീട് "Ouisconsin" എന്ന പേരു മാറ്റിയതോടെ Guillaume de L'Isle's ൻറെ മാപ്പിൽ ഈ പേര് പ്രത്യക്ഷപ്പെട്ടു (പാരീസ്, 1718). പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വിസ്കോൺസിൻ ടെറിറ്ററിയ്ക്കും അവസാനമായി വിസ്കോൺസിൻ സംസ്ഥാനത്തിനും ഈ പേരു നൽകുന്നതിനു മുമ്പായി  ഈ പേരു ലഘൂകരിച്ച്  "വിസ്കോൺസിൻ" എന്നാക്കി മാറ്റിയിരുന്നു. മിഷിഗണിലെ അപ്പർ പെനിൻസുലയുടെ അതിർത്തിയിലുള്ള ലാക് വ്യൂക്സ് മരുഭൂമിയിൽ, വടക്കൻ വിസ്കോൺസിലെ ലേക് ജില്ലയുടെ വനപ്രദേശത്തുനിന്ന് വിസ്കോൺസിൻ നദി ഉദ്ഭവിക്കുന്നു.

വിസ്കോൺസിൻ നദി
Wisconsin and the Wisconsin River
Physical characteristics
പ്രധാന സ്രോതസ്സ്Lac Vieux Desert
1,683 ft (513 m)
നദീമുഖംMississippi River near Prairie du Chien, Wisconsin
നീളം420 mi (680 km)
Discharge
  • Average rate:
    12,000 cu ft/s (340 m3/s) at mouth
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി12,280 sq mi (31,800 km2)

നദിയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ലിങ്കൺ കൗണ്ടിയിലെ ഗ്രാൻഡ്ഫാദർ ഫാൾസ് ആണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിസ്കോൺസിൻ_നദി&oldid=3682631" എന്ന താളിൽനിന്ന് ശേഖരിച്ചത്