വിഷ്ണു സീതാറാം സൂക്താങ്കാർ

ഒരു പ്രമുഖ ഇന്റോളജിസ്റ്റും സംസ്കൃതഭാഷാ പണ്ഡിതനുമാണ് വി.എസ്. സൂക്താങ്കാർ എന്ന വിഷ്ണു സീതാറാം സൂക്താങ്കാർ. ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരതത്തിന്റെ ക്രിട്ടിക്കൽ എഡിഷന്റെ എഡിറ്റർ എന്ന നിലയിലാണു ഇദ്ദേഹം പ്രധാനമായും തിരിച്ചറിയപ്പെടുന്നത്. ഭാസനാടകങ്ങളെപ്പറ്റി നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വപ്നവാസവദത്തത്തിന്റെ ഒരു പരിഭാഷയും രചിച്ചിട്ടുണ്ട്.