വിശുദ്ധ അലെക്സിസ്
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് അലെക്സിസ്. റോമിലെ അലെക്സിസ്, അലെക്സിസ് വോൺ എദേസ്സ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
വിശുദ്ധ അലെക്സിസ് | |
---|---|
Confessor | |
ജനനം | 5th Century Rome, റോമാ സാമ്രാജ്യം[1] |
മരണം | 5th Century Rome, റോമാ സാമ്രാജ്യം |
വണങ്ങുന്നത് | Roman Catholic Church; പൗരസ്ത്യ ഓർത്തഡോക്സ് സഭ; Byzantine Catholic Churches; Syrian Orthodox Church; Armenian Orthodox Church; Maronites; Syrian Catholic Church; Armenian Catholic Church |
നാമകരണം | Pre-Congregation |
ഓർമ്മത്തിരുന്നാൾ | 17 July in the West; 17 March in the East |
പ്രതീകം/ചിഹ്നം | holding a ladder; man lying beneath a staircase |
മദ്ധ്യസ്ഥം | Alexians; beggars; belt makers; nurses; pilgrims; travellers |
ജീവിതരേഖ
തിരുത്തുകഅഞ്ചാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ സെനറ്റർ എവുഫേമിയന്റെ ഏകപുത്രനാണ് അലെക്സിസ്. ദാനധർമ്മങ്ങൾ സ്വർഗ്ഗത്തിൽ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിന്റെ ബോധം. തന്റെ പക്കൽനിന്ന് ധർമ്മം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപോലെയാണ് അലെക്സ് ബഹുമാനിച്ചിരുന്നത്. വിവാഹദിവസം രാത്രി ആരോടും പറയാതെ വിദൂരദേശത്തേക്ക് അലെക്സ് പുറപ്പെട്ടു. ദരിദ്ര വേഷമണിഞ്ഞ് എദേസായിൽ കുടിൽ കെട്ടി ഏകാന്തതയിൽ താമസിച്ചു. അലെക്സ് ഒരു കുലീന കുടുംബജാതനാണെന്ന് ജനങ്ങൾക്ക് മനസ്സിലായപ്പോൾ അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോയി. അവിടെ മാളികയുടെ ഒരു മൂലയിൽ ഭിക്ഷുവിനെപോലെ മരണം വരെ കഴിഞ്ഞു. അലെക്സിൽ നിന്നും ലഭിച്ച ഒരെഴുത്തിൽ നിന്നും മാതാപിതാക്കൾക്കു കാര്യങ്ങളെല്ലാം മനസ്സിലായി. ഹൊരോണിയൂസ് ചക്രവർത്തിയുടെ കാലത്താണ് അലെക്സ് മരിച്ചത്. അത്ഭുതങ്ങൾ ധാരാളമായി നടന്നു. "മാർ അല്ലേ ശുപാന" വഴി കേരളീയർക്ക് ഈ വിശുദ്ധൻ സുപരിചിതനാണ്.
അവലംബം
തിരുത്തുക- ↑ . Catholic Encyclopedia. New York: Robert Appleton Company. 1913.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- . Catholic Encyclopedia. New York: Robert Appleton Company. 1913.
- Catholic Forum: Saint Alexius
- Brief vita Archived 2010-10-08 at the Wayback Machine., based on Little Pictorial Lives of the Saints, a compilation of Butler's Lives of the Saints,
- St Alexis Parish