കാന്റർബറിയിലെ അഗസ്റ്റിൻ

(വിശുദ്ധ അഗസ്റ്റിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ഇംഗ്ലണ്ടിലെ ക്രൈസ്തവസഭയുടെ സ്ഥാപകനായിരുന്നു വിശുദ്ധ അഗസ്റ്റിൻ. കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ് ആയിരുന്നതിനാൽ കാൻ്റർബറിയിലെ അഗസ്റ്റിൻ (ഇംഗ്ലീഷ്: Augustine of Canterbury) എന്ന് അറിയപ്പെടുന്നു. ഗ്രിഗറി I-ാമൻ മാർപ്പാപ്പയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ളണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്. അതനുസരിച്ച് 40 അംഗങ്ങളടങ്ങിയ ഒരു മിഷനറിസംഘത്തോടൊപ്പം 597-ൽ ഇദ്ദേഹം ഇംഗ്ളണ്ടിലെ കെന്റിൽ എത്തി. ആദ്യം തന്നെ അന്നത്തെ രാജാവായിരുന്ന ഏതൽബർട്ടിനെ ക്രിസ്തുമതത്തിലേക്കു ചേർത്തു. ഒരു കൊല്ലത്തിനുള്ളിൽ അഗസ്റ്റിന് പതിനായിരത്തിൽപരം ആളുകളെ ക്രിസ്തുമതാനുയായികളാക്കുവാൻ സാധിച്ചു. തുടർന്ന് ഇദ്ദേഹം ചില ബിഷപ്പുമാരെ വാഴിക്കുകയും ഏതാനും ദേവാലയങ്ങൾ പണിയിക്കുകയും ചെയ്തു. രാജാവിന്റെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെ മണ്ണിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വേരൂന്നുവാൻ കഴിഞ്ഞില്ല. ഇദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പില്ക്കാലത്തു ക്രിസ്തുമതം നാമമാത്രമായിത്തീർന്നു. അഗസ്റ്റിന്റെ നിര്യാണം 604 മേയ് 26-ന് സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.

വിശുദ്ധ അഗസ്റ്റിൻ
കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ്
Illuminated manuscript with a forward facing man in the middle of the large H. Man is carrying a crozier and his head is surrounded by a halo.
Portrait labelled "AUGUSTINUS" from the mid-8th century Saint Petersburg Bede, though perhaps intended as Gregory the Great.[3]
അതിരൂപതDiocese of Canterbury
സ്ഥാനാരോഹണംUnknown
ഭരണം അവസാനിച്ചത്26 May 604
മുൻഗാമിNone
പിൻഗാമിLaurence of Canterbury
മെത്രാഭിഷേകംAbout 597
വ്യക്തി വിവരങ്ങൾ
ജനന നാമംAugustine
ജനനം6th century
Rome, Italy
മരണം604 മേയ് 26
Canterbury, Kent, England
കബറിടംCanterbury Cathedral
വിശുദ്ധപദവി
തിരുനാൾ ദിനം26 May (Anglican Communion)
26 May (Eastern Orthodox)
27 May (Roman Catholic Church)
28 May (Roman Catholic calendar 1882–1969)
വണങ്ങുന്നത്Roman Catholic Church
Anglican Communion
Eastern Orthodox Church
വിശുദ്ധപദവി പ്രഖ്യാപനംPre-Congregation
വിശുദ്ധപദവി പ്രഖ്യാപിച്ചത്Pre-Congregation
തീർത്ഥാടനകേന്ദ്രംSt. Augustine's Abbey, Canterbury
  1. Schapiro "Decoration of the Leningrad Manuscript of Bede" Selected Papers: Volume 3 pp. 199; 212–214
  2. Dales "Apostle of the English" L'eredità spirituale di Gregorio Magno tra Occidente e Oriente p. 299
  3. The name is in the halo, in a later hand. The figure is identified as a saint by his clerical tonsure.[1] The view that it represents Gregory is set out by Douglas Dales in a recent article.[2]

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കാന്റർബറിയിലെ അഗസ്റ്റിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.