വിവേക് ഗണപതി രാമസ്വാമി (ജനനം ഓഗസ്റ്റ് 9, 1985) ഒരു അമേരിക്കൻ സംരംഭകനാണ്. 2024 ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറികളിലെ സ്ഥാനാർത്ഥിയാണ് അദ്ദേഹം. കുടിയേറ്റക്കാരായ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി സിൻസിനാറ്റിയിലാണ് വിവേക് രാമസ്വാമി ജനിച്ചത്. ഹാർവാർഡ് കോളേജിൽ നിന്നും യേൽ ലോ സ്കൂളിൽ നിന്നും ബിരുദം നേടിയ അദ്ദേഹം 2014-ൽ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോയിവന്റ് സയൻസസ് സ്ഥാപിച്ചു. 2021-ൽ റോയിവന്റ് സയൻസസിൽ നിന്ന് വിരമിച്ച ശേഷം സ്ട്രൈവ് അസറ്റ് മാനേജ്‌മന്റ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും ആയി പ്രവർത്തിച്ചു. 2020 മുതൽ, അദ്ദേഹം സ്റ്റേക്ക്‌ഹോൾഡർ തിയറി, ബിഗ് ടെക്കിനെയും ക്രിട്ടിക്കൽ റേസ് തിയറിയെയും എന്നിവക്കെതിരെ വിമർശനാത്മകമായി എഴുതുകയും സംസാരിക്കുകയും ചെയ്തു.

വിവേക് രാമസ്വാമി

സെനറ്റർ റോബ് പോർട്ട്മാന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പിൻഗാമിയായി 2022-ലെ തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമി മത്സരിക്കുമെന്ന് മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഒടുവിൽ അദ്ദേഹം അത് നിരസിച്ചു. തുടർന്ന് 2023 ഫെബ്രുവരിയിൽ 2024-ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

ആദ്യകാല ജീവിതവും കുടുംബവും

തിരുത്തുക

ഒഹായോയിലെ സിൻസിനാറ്റിയിലെ ഒരു ഹിന്ദു കുടുംബത്തിൽ 1985 ഓഗസ്റ്റ് 9-ന് ആണ് വിവേക് രാമസ്വാമി ജനിച്ചത്.[1][2] അദ്ദേഹത്തിന്റെ മാതാപിതാക്കൾ കേരളത്തിലെ പാലക്കാട് നിന്നും കുടിയേറിയവരാണ്.[3][4][5] പിതാവ് വി ജി രാമസ്വാമി കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടി, ജനറൽ ഇലക്ട്രിക്കിൽ എഞ്ചിനീയറായും പേറ്റന്റ് അറ്റോർണിയായും ജോലി ചെയ്തു. അദ്ദേഹത്തിന്റെ അമ്മ, ഗീത രാമസ്വാമി മൈസൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഒരു വയോജന മനഃശാസ്ത്രജ്ഞയായിരുന്നു. [6]

  1. Kolhatkar, Sheelah (2022-12-12). "The C.E.O. of Anti-Woke, Inc". The New Yorker (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0028-792X. Retrieved 2023-06-22.
  2. "A Look At the Race for Portman's Senate Seat". Cincinnati Business Courier. American City Business Journals. Retrieved October 28, 2021.
  3. "37-year-old Malayali to become Republican candidate for the US presidential election". Kerala Kaumudi. February 24, 2023. Retrieved July 4, 2022.
  4. Holzman, Jael; Freedman, Andrew (February 3, 2023). "The right's anti-ESG crusader". Axios. Retrieved February 10, 2023.
  5. Satish, A (24 February 2023). "Palakkad roots that helped shape a US presidential hopeful". The New Indian Express. Archived from the original on 2 March 2023. Retrieved March 2, 2023.
  6. Phandis, Shilpa (August 11, 2017). "Indian-origin biotech entrepreneur Vivek Ramaswarmy raises $1.1 billion". The Times of India. Retrieved 25 March 2023.
"https://ml.wikipedia.org/w/index.php?title=വിവേക്_രാമസ്വാമി&oldid=4122307" എന്ന താളിൽനിന്ന് ശേഖരിച്ചത്