വിളക്കേന്തിയ വനിത
പ്രതീക്ഷയുടെ തിളക്കം എന്ന് അർത്ഥം വരുന്ന "വുമൺ വിത്ത് ദി ലാമ്പ്" വിഖ്യാതചിത്രകാരൻ എസ്.എൽ. ഹൽദാങ്കറുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയാണ്. മകൾ ഗീതയെ മോഡലാക്കി 1945-46 കാലഘട്ടത്തിലാണ് അദ്ദേഹം ഇതുവരച്ചത്. ദീപാവലി ആഘോഷകാലത്ത് നിലവിളക്ക് കത്തിച്ച് പുറത്തേക്ക് വരുന്ന ഗീതയെ ഹൽദാങ്കർ കാണുകയും ആ രൂപം പകർത്താൻ പോസുചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. മൂന്നുദിവസംകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
Glow of Hope | |
---|---|
കലാകാരൻ | Sawlaram Haldankar |
വർഷം | 1945-1946 |
Medium | watercolours |
Movement | Modern Indian |
Subject | Gita Haldankar (now Smt. Gita Krishnakant Uplekar) |
സ്ഥാനം | Sri Jayachamarajendra Art Gallery, Mysore |
ഈ ചിത്രം മൈസൂറിലെ ജഗൻമോഹൻ പാലസിലെ ശ്രീ ജയചാമരാജേന്ദ്ര ആർട്ട് ഗ്യാലറിയിൽ സൂക്ഷിക്കുന്നു.[1] കൈപ്പത്തികൊണ്ട് വിളക്കിലെ തിരികൾ മറച്ചുപിടിച്ചുകൊണ്ട് പ്രവേശിക്കുന്ന യുവതിയുടെ മുഖത്തും ശരീരത്തിലും വെളിച്ചത്തിന്റെ വിന്യാസം അതിമനോഹരമായി പകർത്തിയെന്നതാണ് ചിത്രത്തിന്റെ ആകർഷണം. സ്ത്രീ ലളിതവും പരമ്പരാഗതവുമായ ഇന്ത്യൻ സാരിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ നിഴലും സമ്മേളിക്കുന്നു. ഏഴ് ദശാബ്ദം മുമ്പ് വരച്ച ചിത്രം ഇപ്പോൾ മൈസൂരു കൊട്ടാരത്തിലെ ആർട്ട് ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പലരും ആവശ്യപ്പെട്ടിട്ടും മകളുടെ ചിത്രമായതിനാൽ ഈ ചിത്രം ഹൽദാങ്കർ വിൽക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ മൈസൂരു മഹാരാജാവ് ഈ ചിത്രത്തിൽ ആകൃഷ്ടനായതോടെ ഹൽദാങ്കർക്ക് വിൽക്കാതെ തരമില്ലെന്നായി. 300 രൂപയ്ക്കാണ് അദ്ദേഹം ഈ ചിത്രം കൊടുത്തത്. അങ്ങനെയാണ് ചിത്രം മൈസൂർ കൊട്ടാരത്തിൽ എത്തുന്നത്. ഈ ഗാലറിയിലെ ഏറ്റവും മൂല്യമുള്ള ചിത്രമാണിതെന്ന് കലാനിരൂപകർ അഭിപ്രായപ്പെടുന്നു.[2]
‘വിളക്കേന്തിയ വനിത’യ്ക്ക് മോഡലായ ഗീത ഉപ്‌ലേക്കർ കോലാപ്പുരിലെ മകളുടെ വീട്ടിൽ വച്ച് 102-ാം വയസ്സിലായിരുന്നു അന്ത്യം സംഭവിച്ചത്.[3]
അവലംബം
തിരുത്തുക- ↑ Kumar, R. Krishna (11 October 2004). "Priceless souvenirs of Mysore Dasara". The Hindu. Retrieved 2009-03-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-04. Retrieved 2018-10-04.
- ↑ "വിളക്കേന്തിയ വനിത വിടവാങ്ങി". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2018-10-10. Retrieved 2019-04-23.
Citations
തിരുത്തുക- How a woman with a lamp turned a plain canvas into a masterpiece by Kushala S, Bangalore Mirror, 4 December 2015