വിളക്കുമാതാ പള്ളി
കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തു തിങ്കൾകരിക്കം എന്ന സ്ഥലത്താണ് വിളക്കുമാതാ പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ അർപ്പിക്കപ്പെടുന്ന വിളക്കുകളുടെ ബാഹുല്ല്യമാണ് ഈ സ്ഥലത്തെയും പള്ളിയേയും പ്രശസ്തമാക്കുന്നത്.
ചരിത്രം
തിരുത്തുക1973 ൽ പ്രശസ്തവാസ്തുശില്പകല വിദഗ്ദ്ധനായ ലാറി ബേക്കറാണ് പള്ളി നിർമ്മിച്ചത്. മലങ്കരകത്തോലിക്ക ഇടവകയുടെ അന്നത്തെ പിതാവായിരുന്ന ബനഡിക് മാർ ഗ്രിഗോറിയോസ് പള്ളിയുടെ കൂദാശ നിർവ്വഹിച്ചു. പള്ളിയുടെ ആദ്യത്തെവികാരിയായി വന്നത് "ജേക്കബ് ഞായല്ലൂർ" ആണ്. 1773 ൽ പള്ളിമുറ്റത്ത് ഒരു കുരിശടിയും മാതാവിന്റെ ഒരു ചെറിയ രൂപവും അതിൽ പ്രതിഷ്ടിച്ചു.
വിശ്വാസം
തിരുത്തുകഇവിടെ വിളക്കു സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഭലലമായിത്തീരുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. എല്ലാ വ്യാഴാഴ്ച്ചയിലും വൈകിട്ട് അഞ്ച് മണിക്ക് ഇടവകവിശ്വാസികൾ ഇവിടെ നിത്യസഹായ നോവേന ചൊല്ലി കാഴ്ച സമർപ്പിക്കുന്നു. ഇന്ന് ഇവിടെ 1025 വിളക്കുകളാണ് ഉള്ളത്. ഇലഞ്ഞിക്കൽ അച്ചൻ വികാരിയായി ഇരുന്നപ്പോൾ [എന്ന്?] പകുതിയോളം വിളക്കുകൾ എടുത്ത് വിൽക്കുകയും പള്ളിയുടെ നടുവിലായി ഏഴ് തട്ടുള്ള ഒരു വിളക്കു വാങ്ങിവയ്ക്കുകയും ചെയ്തു. വിളക്കിനുപുറമേ സ്വർണകുരിശ്, വെള്ളിക്കുരിശ്, സ്വർണനൂല്, വെള്ളിനൂല് എന്നിവയും ഇവിടെ നേർച്ചനൽകാറുണ്ട്.