ഒരു ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റാണ് വില്ല്യം നേപ്പിയർ ഷാ (മാർച്ച് 4, 1854 - മാർച്ച് 23, 1945).[1] അദ്ദേഹം വായുമർദ്ദത്തിന്റെ ഏകകമായ മില്ലിബാർ; താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായ ടെഫിഗ്രാം എന്നിവ അവതരിപ്പിച്ചു. [2]

Napier Shaw
ജനനംമാർച്ച് 04, 1854
മരണംമാർച്ച് 23, 1945
ദേശീയതയു.കെ.
അറിയപ്പെടുന്നത്മില്ലിബാർ ടെഫിഗ്രാം
പുരസ്കാരങ്ങൾറോയൽ മെഡൽ (1923)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMeteorologist

ജീവചരിത്രം തിരുത്തുക

ഷാ ബർമ്മിങ്ഹാമിലാണ് ജനിച്ചത്. അദ്ദേഹം ബെർലിൻ സർവ്വകലാശലയിലും കേംബ്രിജ് സർവ്വകലാശാലയിലും പഠിച്ചു. 1877 മുതൽ 1906 വരെ ഭൗതികശാസ്ത്രം പഠിപ്പിച്ചു. 1891ൽ റോയൽ സൊസൈറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1915 അദ്ദേഹത്തിനു പ്രഭു പദവി ലഭിച്ചു. 1923ൽ റോയൽ മെഡൽ ലഭിച്ചു. 1909ൽ അദ്ദേഹം മില്ലിബാർ അവതരിപ്പിച്ചു. ഈ വാക്ക് 1929ൽ അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ടു. 1915ൽ അദ്ദേഹം ടെഫിഗ്രാം അവതരിപ്പിച്ചു. അദ്ദേഹം വായുമലിനീകരണത്തെപ്പറ്റി പഠിക്കുകയും The Smoke Problem of Great Cities എന്ന പുസ്തകം പ്രസിദ്ധികരിക്കുകയും ചെയ്തു. അദ്ദേഹം ലണ്ടനിൽ വച്ച് മരിച്ചു.

അവലംബം തിരുത്തുക

  1. "Obituary Notice: Shaw, William Napier". Monthly Notices of the RAS. 106 (1): 35–37. 1946. Bibcode:1946MNRAS.106...35.
  2. doi:10.1256/wea.45.04
    This citation will be automatically completed in the next few minutes. You can jump the queue or expand by hand

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME Shaw, Napier
ALTERNATIVE NAMES
SHORT DESCRIPTION English meteorologist
DATE OF BIRTH March 4, 1854
PLACE OF BIRTH Birmingham, England, UK
DATE OF DEATH March 23, 1945
PLACE OF DEATH London
"https://ml.wikipedia.org/w/index.php?title=വില്ല്യം_നേപ്പിയർ_ഷാ&oldid=4069997" എന്ന താളിൽനിന്ന് ശേഖരിച്ചത്