വില്യംസൺ കൊടുമുടി
വില്യംസൺ കൊടുമുടി 14,379 അടി (4,383 മീ) ഉയരമുള്ളതും സിയറ നെവാദ നിരയിലേയും കാലിഫോർണിയ സംസ്ഥാനത്തേയും രണ്ടാമത്തെ ഉയരംകൂടിയ പർവ്വതവുമാണ്. തുടർച്ചയായ അമേരിക്കൻ ഐക്യനാടുകളുടെ ഭൂഭാഗത്തെ ആറാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്.
വില്യംസൺ കൊടുമുടി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 14,379 ft (4383 m) [5] NAVD88 |
Prominence | 1643 ft (501 m) [5] |
Parent peak | Mount Whitney[1] |
Isolation | 5.44 മൈ (8.75 കി.മീ) [5] |
Listing |
|
Coordinates | 36°39′22″N 118°18′40″W / 36.6560456°N 118.3112048°W [6] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Inyo County, California, U.S. |
Parent range | Sierra Nevada |
Topo map | USGS Mount Williamson |
Climbing | |
First ascent | 1884 by William L. Hunter and C. Mulholland[7] |
Easiest route | Southeast face from George Creek, easy scramble, class 2[7] |
ഭൂമിശാസ്ത്രം
തിരുത്തുകഇൻയോ ദേശീയവനത്തിലെ ജോൺ മുയിർ ഘോരവനത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ തുടർച്ചയായ ഭൂഭാഗത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൌണ്ട് വൈറ്റ്നിക്ക് ഏകദേശം 6 മൈൽ (10 കിലോമീറ്റർ) വടക്കായും ഏറ്റവുമടുത്ത പ്രാപ്യമായ വനപഥമായ ഷെപ്പർഡ് പാസിന് ഏകദേശം 2.5 മൈൽ (4 കിലോമീറ്റർ) തെക്കു കിഴക്കായുമാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്ത നഗരം ഏകദേശം 12 മൈൽ (19 കിലോമീറ്റർ) വടക്ക്-വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന കാലിഫോർണിയയിലെ ഇൻഡിപെൻഡൻസ് ആണ്. ഓവൻസ് താഴ്വരയുടെ പടിഞ്ഞാറൻ അരുകിനു രൂപംകൊടുക്കുന്ന സിയേറ ക്രസ്റ്റിന് ഏകദേശം 1 മൈൽ (1.6 കി.മീ) കിഴക്കായിട്ടാണ് ഇതിന്റെ സ്ഥാനം.
ചരിത്രം
തിരുത്തുകതെക്കൻ കാലിഫോർണിയയിലെ പസഫിക് റെയിൽറോഡ് സർവേകളിൽ ഒന്നിന്റെ ചുമതലയുണ്ടായിരുന്ന ലഫ്‌ടനന്റ് റോബർട്ട് സ്റ്റോക്ക്ട്ടൺ വില്യംസണിന്റെ (ജീവിതകാലം: 1825-1882) പേരിൽ ഈ കൊടുമുടി അറിയപ്പെടുന്നു.[8] വില്യംസൺ കൊടുമുടിയിലേയ്ക്കുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യ ആരോഹണം 1884 ൽ ഡബ്ല്യു. എൽ ഹണ്ടറും സി. മൾഹോളണ്ടും ചേർന്ന്, തെക്കുകിഴക്കൻ ചരിവുകളിലെ മാർഗ്ഗത്തിലൂടെ നടത്തിയതായിരുന്നു. പടിഞ്ഞാറൻ വശത്തുകൂടിയുള്ള ആദ്യ ആരോഹണം 1896 ൽ ബോൾട്ടൺ സി. ബ്രൗൺ, ലൂസി ബ്രൌൺ എന്നിവർചേർന്നു നടത്തിയതാണ്.
അവലംബം
തിരുത്തുക
- ↑ Error: no id number specified when using {{cite peakbagger}}
- ↑ "California 14,000-foot Peaks". Peakbagger.com. Retrieved 2016-03-24.
- ↑ "Sierra Peaks Section List" (PDF). Angeles Chapter, Sierra Club. Retrieved 2009-08-07.
- ↑ "Western States Climbers List". Climber.org. Retrieved 2016-03-24.
- ↑ 5.0 5.1 5.2 "Mount Williamson, California". Peakbagger.com. Retrieved January 1, 2016.
- ↑ "Mount Williamson". Geographic Names Information System. United States Geological Survey. Retrieved 2009-08-07.
- ↑ 7.0 7.1 Secor, R.J. (2009). The High Sierra Peaks, Passes, and Trails (3-ആം ed.). Seattle: The Mountaineers. pp. 86–90. ISBN 9780898869712.
- ↑ Farquhar, Francis P. (1926). Place Names of the High Sierra. San Francisco: Sierra Club. Retrieved 2009-08-03.