വിറ്റിയർ, അലാസ്ക
പാസേജ് കനാലിൻറെ മുന്ഭാഗ്ത്തുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ് വിറ്റിയെർ. Anchorage[4] പട്ടണത്തിന് ഏകദേശം 58 മൈൽ തെക്കു കിഴക്കായിട്ടാണ് വിറ്റിയർ പട്ടണം സ്ഥിതി ചെയ്യുന്നത്. Valdez–Cordova Census Area യിലാണ് പട്ടണം ഉൾപ്പെടുന്നുന്നത്. 2015 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം പട്ടണത്തിലെ ആകെ ജനസംഖ്യ 214 ആണ്. പട്ടണത്തിലെ 75 ശതമാനം ജനങ്ങളും ഒരൊറ്റ കെട്ടിടത്തിൽ താമസിക്കുന്നു.[5] അലാസ്ക മറൈൻ ഹൈവേയിലെ[6] ഒരു തുറമുഖം കൂടിയാണ് വിറ്റിയർ പട്ടണം.
Whittier, Alaska | |
---|---|
Whittier Skyline | |
Country | United States |
State | Alaska |
Census Area | Valdez–Cordova |
Incorporated | July 15, 1969[1] |
• Mayor | Daniel Blair[2] |
• State senator | Mike Dunleavy (R) |
• State rep. | Jim Colver (R) |
• ആകെ | 19.7 ച മൈ (51.0 ച.കി.മീ.) |
• ഭൂമി | 12.5 ച മൈ (32.4 ച.കി.മീ.) |
• ജലം | 7.2 ച മൈ (18.6 ച.കി.മീ.) |
ഉയരം | 43 അടി (13 മീ) |
(2010) | |
• ആകെ | 220 |
• കണക്ക് (2015)[3] | 214 |
• ജനസാന്ദ്രത | 11/ച മൈ (4.3/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP Code | 99693 |
Area code | 907 |
FIPS code | 02-84510 |
GNIS feature ID | 1415757 |
History
തിരുത്തുകവിറ്റിയർ പട്ടണം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലം ഒരിക്കൽ ചുഗാച്ച് ഇന്ത്യൻ വർഗ്ഗക്കാർ (Chugach) പ്രിൻസ് വില്ല്യം സൌണ്ടിലേയ്ക്ക് സാധനങ്ങൾ വഹിച്ചുകോണ്ടുപോകാൻ ഉപയോഗിച്ചിരുന്ന പാത ഉൾപ്പെട്ടതായിരുന്നു. പിന്നീട് ഈ പാത റഷ്യാക്കാരും അമേരിക്കൻ പര്യവേക്ഷകരും Gold_rush.[7] കാലത്ത് നിധി അന്വേഷകരും ഉപയോഗിച്ചു വന്നു. അടുത്തുള്ള വിറ്റിയർ ഹിമപ്പരപ്പ് 1915 ൽ അമേിരിക്കൻ കവിയായ ജോൺ ഗ്രീൻലീഫ് വിറ്റിയറിനെ അനുസ്മരിക്കുവാനായി നാമകരണം ചെയ്യപ്പെട്ടു. ആത്യന്തികമായി സമീപത്തുള്ള ഈധ പട്ടണവും ഇതേ പേരിൽത്തന്നെ അറിയപ്പെട്ടു തുടങ്ങി[8]
രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ്. കരസേന ക്യാമ്പ് സള്ളിവൻ എന്ന പേരിൽ ഇവിടെ സൈനികതാവളം നിർമ്മിക്കുകയും ഒരു തുറമുഖവും റെയിൽറോഡും വിറ്റിയർ ഹിമപ്പരപ്പിന് സമീപത്തായി നിർമ്മിക്കുകയും ചെയ്തു. 1943 ൽ ക്യാമ്പ് സള്ളിവൻ വരെ അലാസ്ക റെയിൽറോഡ് പൂർത്തിയാക്കുകയും സമീപത്തുള്ള വിറ്റിയർ തുറമുഖം യു.എസ്. പട്ടാളക്കാർക്ക് അലാസ്കയിലേയ്ക്കുള്ള ഒരു പ്രവേശനമാർഗ്ഗമായി ഉപയോഗിക്കുകയും ചെയ്തു [9] വിറ്റിയർ പട്ടണത്തിൽ തലയുയർത്തി നില്ക്കുന്ന രണ്ടു ഭീമൻ കെട്ടിടങ്ങൾ രണ്ടാം ലോകയുദ്ധാനന്തരം നിർമ്മിച്ചവയാണ്. 14 നിലകളുള്ള ഹോഡ്ജ് സൗധം (ഇപ്പോൾ ബെഗിച്ച് ടവേർസ് എന്നറിയപ്പെടുന്നു) 1957 ൽ പൂർത്തിയായി. കെട്ടിടം നാമകരണം ചെയ്തത് കേണൽ വാൾട്ടർ വില്ല്യം ഹോഡ്ജിന്റെ സ്മരണയ്ക്കായാണ്[10]
ഇതൊരു പഴയ പട്ടാളക്കാരുടെ താവളം ആയിരുന്നു. ഇതിപ്പോൾ പട്ടണത്തിലെ ജനങ്ങൾ താമസിക്കുവാൻ ഉപയോഗിച്ചുവരുന്നു ഇതിൽ 150 രണ്ടും മൂന്നും ബെഡ് റൂമുകളുള്ള പ്രകോഷ്ഠകങ്ങളും, തനിച്ചു താമസിക്കുന്നവർക്കുള്ള പ്രത്യേക മുറികളും അടങ്ങിയിരിക്കുന്നു. പട്ടണത്തിലെ 75 ശതമാനം ജനങ്ങളും ഈ ഒരു കെട്ടിടത്തിനുള്ളിലാണ് കഴിയുന്നത്[11]. ഈ കെട്ടിടത്തിനുള്ളിൽ പോലിസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ക്ലിനിക്, പള്ളി എന്നിവ പോലെ ഒരു പട്ടണത്തിലെ ജനങ്ങൾക്കു വേണ്ട ഒട്ടുമിക്ക സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കെട്ടിടത്തന്റെ പടിഞ്ഞാറെ ടവറിന്റെ അടിയിലൂടെയുള്ള ഒരു ടണൽ ന്യൂവിറ്റിയൽ സ്കൂളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഏറ്റവും മോശം കാലാവസ്ഥയുള്ള ദിനങ്ങളിൾ കുട്ടികൾക്ക് എളുപ്പത്തിലും സുരക്ഷിതമായും സ്കൂളിൽ എത്തുവാൻ സാധിക്കുന്നു. പട്ടണത്തിലെ മറ്റൊരു പ്രധാന കെട്ടിടമായ Buckner Building 1953 ലാണ് പൂർത്തിയായത്. "city under one roof" എന്നാണ് ഈ കെട്ടിടത്തെ വിളിച്ചിരുന്നത്. ബക്നെർ സൌധം ക്രമേണയായി ആളുകള് ഒഴിഞ്ഞുപോയി ഇക്കാലത്ത് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നിർമ്മാണകാലത്ത് ബെഗിച്ച് സൌധവും ബക്നെർ സൌധവും അലാസ്കയിലെ ഏറ്റവും വലിപ്പമുള്ള കെട്ടിടങ്ങളായിരുന്നു
കരമാർഗ്ഗം വിറ്റിയർ പട്ടണത്തിലേയ്ക്കു പ്രവേശിക്കുവാനുള്ള ഒരേയോരു വഴി രണ്ടര മൈൽ ദൂരമുള്ള ഒറ്റപ്പാതയുള്ള റെയിൽറോഡ് ടണൽ മാത്രമാണ്. ഇത് രാത്രി 11 മണി മുതൽ രാവിലെ 5:30 വരെ അടഞ്ഞുകിടക്കുന്നു.
1960 വരെ വിറ്റിയറിലെ തുറമുഖം കരസേനയുടെ പ്രവർത്തന മേഖലയായിരുന്നു. 1962 ൽ യു.എസ്. കരസേന എൻജീനീയർമാർ വിറ്റിയറിൽ നിന്നും ആങ്കറേജ് പട്ടണത്തിലേയ്ക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള 62 മൈൽ നീളമുള്ള 8" പൈപ്പ് ലൈൻ [12][13]സ്ഥാപിക്കുകയും വിറ്റിയറിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംഭരണകേന്ദ്രവും പമ്പിംഗ് സ്റ്റേഷനും തുടങ്ങുകയും ചെയ്തു.
1964 മാർച്ച് 28 ന് ഗുഡ് ഫ്രൈഡേ എർത്ത്ക്വുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഭൂമി കുലുക്കത്തിൽ പട്ടണത്തിൽ 10 മില്ല്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. 9.2 തീവ്രതയുണ്ടായിരുന്ന ഈ ഭൂമികുലക്കമാണ് യു.എസിൽ ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ഭൂമികുലുക്കം. ഭൂകമ്പ ഫലമായുണ്ടായ സുനാമി യു.എസിന്റെ പടിഞ്ഞാറൻ തീരങ്ങളെ ഉടനീളം സാരമായി ബാധിച്ചിരുന്നു വിറ്റിയർ പട്ടണത്തിൽ തിരകൾ 13 മീറ്റർ (43 അടി) ഉയരത്തിൽ ആഞ്ഞടിക്കുകയും 13 [14]പേരോളം അന്ന് കൊല്ലപ്പെടുകയും ചെയ്തു.
വിറ്റിയർ പട്ടണം ഏകീകരിക്കപ്പെട്ടത് 1969 ലായിരുന്നു. ഇന്ന് വിനോദസഞ്ചാര യാനങ്ങളുടെ ഒരു പ്രധാന പ്രവർത്തന മേഖലായാണ് വിറ്റിയർ തുറമുഖം. വേനൽക്കാലത്ത് വിനോദസഞ്ചാരയാനങ്ങളും, ചാർട്ടർ ചെയ്ത ബോട്ടുകളും വാണിജ്യ മത്സ്യ ബന്ധനബോട്ടുകളും ആയിരക്കണക്കിനു സഞ്ചാരികളെ പ്രിൻസ് വില്ല്യം സൌണ്ടിന് പടിഞ്ഞാറു ഭാഗത്തുള്ള വിറ്റിയർ തുറമുഖത്തേയ്ക്ക് എത്തിക്കുന്നു
രണ്ടായിരാമാണ്ടിൽ ആൻറൺ ആൻറേർസൺ മെമ്മോറിയൽ ടണൽ തുറന്നതോടെ ആങ്കറേജിനെയും വിറ്റിയറിനെയും അലാസ്കയുടെ ഉൾനാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ ഹൈവേയായി ഇതു മാറി. മുമ്പ് പട്ടണത്തിലേയ്ക്കു പോകാനുള്ള മാർഗ്ഗം റെയിൽ, ബോട്ട് അല്ലെങ്കിൽ വിമാനം എന്നിവയായിരുന്നു.[15]
വിറ്റയർ ചുഗാച്ച് ദേശീയ വനത്തിനുള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് യു.എസിലെ രണ്ടാമത്തെ വലിയ ദേശീയ വനമാണ് ഇത്[16]
കാലാസ്ഥ
തിരുത്തുകശിശിരകാലത്ത് വിറ്റിയർ പട്ടണത്തിൽ 250 ഇഞ്ചോളം മഞ്ഞു പെയ്യുകയും അതോടൊപ്പം 60 mph ലുള്ള കാറ്റു വീശിയടിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
Whittier, Alaska പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 31.1 (−0.5) |
32.6 (0.3) |
35.4 (1.9) |
43.2 (6.2) |
51.4 (10.8) |
59.7 (15.4) |
62.4 (16.9) |
60.9 (16.1) |
53.4 (11.9) |
42.8 (6) |
35.3 (1.8) |
32.7 (0.4) |
45.1 (7.3) |
ശരാശരി താഴ്ന്ന °F (°C) | 22.9 (−5.1) |
24.3 (−4.3) |
25.8 (−3.4) |
32.6 (0.3) |
39.4 (4.1) |
46.6 (8.1) |
50.8 (10.4) |
49.7 (9.8) |
44.0 (6.7) |
34.5 (1.4) |
27.0 (−2.8) |
24.5 (−4.2) |
35.1 (1.7) |
വർഷപാതം inches (mm) | 18.32 (465.3) |
15.63 (397) |
13.86 (352) |
15.37 (390.4) |
14.94 (379.5) |
9.83 (249.7) |
10.92 (277.4) |
14.73 (374.1) |
20.68 (525.3) |
19.92 (506) |
19.02 (483.1) |
23.45 (595.6) |
197.8 (5,024.1) |
മഞ്ഞുവീഴ്ച inches (cm) | 49.2 (125) |
48.6 (123.4) |
47.0 (119.4) |
21.7 (55.1) |
1.4 (3.6) |
0 (0) |
0 (0) |
0.0 (0) |
0.1 (0.3) |
6.5 (16.5) |
26.7 (67.8) |
56.8 (144.3) |
249.1 (632.7) |
ഉറവിടം: http://www.whittieralaska.gov/docs/Whittier-Comprehensive-Plan-Update-2012.pdf |
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 161.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 165.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2014". United States Census Bureau. Retrieved 2015-08-14.
- ↑ "City of Whittier, Alaska". Whittier, Alaska. Retrieved 5 June 2016.
- ↑ "Whittier city, Alaska". American FactFinder; US Census Bureau. Archived from the original on 2020-02-13. Retrieved 18 May 2015.
- ↑ "Alaska Marine Highway System: Route Guide". Alaska Marine Highway System. Archived from the original on 2016-06-27. Retrieved 5 June 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:03
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Whittier History". Cruise Port Insider. CruisePortInsider.com. Archived from the original on 2016-07-01. Retrieved 5 June 2016.
- ↑ "Port of Whittier". World Port Source. Archived from the original on 2016-06-13. Retrieved 5 June 2016.
- ↑ "The History and Military Significance of Whittier, Alaska". Archived from the original on 4 January 2015. Retrieved 8 January 2015.
- ↑ http://whittieralaska.gov/2005%20update%20Whittier%20Comp%20Plan.pdf Archived 2015-04-21 at the Wayback Machine. page 11
- ↑ "The History and Military Significane of Whittier".
- ↑ Durand, Patrick. "The History and Military Significance of Whittier, Alaska" (PDF). Retrieved 5 June 2016.
- ↑ "Surge Wave Produced By 1964 Alaska Earthquake". March 28, 1964 Prince William Sound USA earthquake and tsunami. National Oceanic and Atmospheric Administration. Archived from the original on 2016-08-03. Retrieved 6 June 2016.
- ↑ "Accomplishments". Anton Anderson Memorial Tunnel. Alaska Department of Transportation & Public Facilities. Archived from the original on 2016-07-01. Retrieved 6 June 2016.
- ↑ "Announcements". Greater Whittier Chamber of Commerce. City of Whittier. Retrieved 6 June 2016.