വിമല മേനോൻ
'വിമല മേനോൻ, കലാമണ്ഡലം വിമല മേനോൻ എന്നും അറിയപ്പെടുന്ന നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിന്റെ വക്താവുമായിരുന്നു. തിരുവനന്തപുരത്തെ കേരള നാട്യഅക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും ആണ്. വിമല മേനോൻ അയ്യായിരത്തോളം വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. അവർക്ക് 50 വർഷത്തിലേറെ അദ്ധ്യാപന പരിചയമുണ്ട്. അവർ മോഹിനിയാട്ടത്തിൽ പുതിയ ആശയങ്ങളും രീതികളും ശൈലിയും കൊണ്ടുവന്നിട്ടുണ്ട്. 1200 മോഹിനിയാട്ട നർത്തകികളുടെ നൃത്തവും പരിശീലനവും സംഘടിപ്പിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിട്ടുണ്ട്. പാരമ്പര്യനൃത്തത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത്,1996ൽ കേരള സംഗീത നാടക അക്കാദമിയും 2006ൽ കേന്ദ്ര സംഗീത നാടക അക്കാദമിയും പുരസ്ക്കാരങ്ങൾ നൽകുകയുണ്ടായി.[1]
Kalamandalam Vimala Menon | |
---|---|
ജനനം | വിമല കുമാരി 7 ജനുവരി 1943 |
ദേശീയത | ഭാരതീയ |
കലാലയം | കേരള കലാമണ്ഡലം, ചെറുതുരുത്തി ( മോഹിനിയാട്ടം & ഭരതനാട്ട്യം) |
തൊഴിൽ | കേരള നാട്ട്യ അക്കാദമി,പാരമ്പര്യ ശൈലിയിലുള്ള നൃത്ത ഗുരുവും എഴുത്തുകാരിയും |
സജീവ കാലം | 1964–Present |
ജീവിതപങ്കാളി(കൾ) | കെ.പി. വിശ്നാതൻ മേനോൻ |
കുട്ടികൾ | വിനോദ് കുമാർ (മകൻ) & വിന്ദുജ മേനോൻ (മകൾ) |
മാതാപിതാക്ക(ൾ) | കൃഷ്ണൻ നായർ, വിശാലാക്ഷി അമ്മ |
വെബ്സൈറ്റ് | kalamanadalamvimalamenon |
ചെറുപ്പകാലം
തിരുത്തുകഇരിഞ്ഞാലക്കുടയിലെ ഒരു ഗ്രാമത്തിലെ സമ്പന്ന കുടുംബത്തിൽ സിവിൽ എഞ്ചിനീയറായിരുന്ന ശ്രീ എസ്,കെ. കൃഷ്ണൻ നായരുടേയും വിശാലാക്ഷി അമ്മയുടേയും ഏഴു മക്കളിൽ രണ്ടാമത്തെആളായിരുന്നു.[2] നൃത്തപാഠങ്ങൾ തൃപ്പൂണിത്തുറ വിജയഭാനുവിൽനിന്നും കർണ്ണാടക സംഗീതം എം.ആർ. മധുസൂദനൻ നായരിൽനിന്നും അഭ്യസിച്ചു. സ്ക്കൂൾ വിദ്യാഭ്യാസം മുഴുമിച്ചശേഷം1960ൽ കേരള കലാമണ്ഡലത്തിൽ നാലു വർഷത്തെ നൃത്തഡിപ്ലോമയ്ക്ക് ചേർന്നു.[3] കലാമണ്ഡലത്തിൽ പഴയന്നൂർ ചിന്നമ്മു അമ്മയുടേയും കലാമണ്ഡലം സത്യഭാമയുടേയും കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചു. തഞ്ചാവൂർ ഭാസ്ക്കരറാവുവിന്റെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചു.
അവലംബം
തിരുത്തുക- ↑ "Sangeet Natak Akademi awards". The Hindu. 2 February 2007. Archived from the original on 2007-02-03. Retrieved 11 February 2012.
- ↑ "'My students are my wealth'". The Hindu. 24 June 2011. Archived from the original on 2011-06-28. Retrieved 11 February 2012.
- ↑ "Ammathanal". Mathrubhumi (in Malayalam). 1 December 2011.
{{cite news}}
: CS1 maint: unrecognized language (link)