വിമലാ രാജകൃഷ്ണൻ
കുങ്കുമം, മഹിളാരത്നം, ജ്യോതിഷരത്‌നം, നാന സിനിമാവാരിക എന്നീ പ്രസീദ്ധീകരണങ്ങളുടെ പത്രാധിപയാണ് വിമലാ രാജകൃഷ്ണൻ (ജനനം :1950).[1]
ജീവിതരേഖ
തിരുത്തുകപ്രമുഖ വ്യവസായിയും പത്രമുടമയുമായിരുന്ന ആർ. കൃഷ്‌ണസ്വാമി റെഡ്യാരുടെ പുത്രിയായി കൊല്ലത്തു ജനിച്ചു. കൊല്ലം സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂൾ, ശ്രീനാരായണ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. ഭർത്താവ് ഡോ.ബി.എ. രാജകൃഷ്ണൻ ആർ. കൃഷ്‌ണസ്വാമി റെഡ്യാർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്ററാണ്.
കൃതികൾ
തിരുത്തുക- സോഷ്യലിസത്തിന്റെ നാട്ടിൽ പന്ത്രണ്ട് ദിനങ്ങൾ
- തൂലികയിലെ തേൻതുളളികൾ
- തൂലികത്തുമ്പിൽനിന്ന്
- കണ്ണീർപ്പൂക്കൾ
പുരസ്കാരങ്ങൾ
തിരുത്തുക- 1986-ലെ സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-29. Retrieved 2013-03-03.