മഹാരാഷ്ട്രയിലെ മുംബൈ സിഎസ്ടിക്കും ഗോണ്ടിയക്കും ഇടയിൽ ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിൻ ആണു 12105/12106 വിദർഭ എക്സ്പ്രസ്സ്‌. [1]ഇത് ദിവസേനയുള്ള ട്രെയിൻ ആണ്. മുംബൈ സിഎസ്ടിയിൽ നിന്നും ഗോണ്ടിയക്കു പോകുമ്പോൾ 12105 നമ്പരും, ഗോണ്ടിയയിൽനിന്നും മുബൈയ്ക്കു പോകുമ്പോൾ 12106 നമ്പരും ആണ്.

Vidarbha Express
പൊതുവിവരങ്ങൾ
തരംSuperfast Express
നിലവിൽ നിയന്ത്രിക്കുന്നത്Central Railway
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻMumbai CST
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം24
യാത്ര അവസാനിക്കുന്ന സ്റ്റേഷൻGondia
സഞ്ചരിക്കുന്ന ദൂരം967 കി.മീ (3,172,572 അടി)
ശരാശരി യാത്രാ ദൈർഘ്യം16 hours 03 minutes
സർവ്വീസ് നടത്തുന്ന രീതിdaily
ട്രെയിൻ നമ്പർ12105 / 12106
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 1st Class, AC 2 tier, AC 3 tier, Sleeper Class, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംAvailable, No Pantry car coach
സാങ്കേതികം
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത110 km/h (68 mph) maximum
60.44 km/h (38 mph), excluding halts
യാത്രാ ഭൂപടം


കോച്ചുകൾ

തിരുത്തുക

12105/12106 വിദർഭ എക്സ്പ്രസ്സിൽ 1 എസി ഫസ്റ്റ് ക്ലാസ്സ്‌ കം എസി 2 ടിയർ, 2 എസി 2 ടിയർ, 1 എസി 2 കം എസി 3 ടിയർ, 10 സ്ലീപ്പർ ക്ലാസ്സ്‌, 4 ജനറൽ കോച്ചുകൾ എന്നിവ ഉണ്ട്. ഇന്ത്യൻ റെയിൽവേയിൽ പതുവുള്ള പോലെ ആവശ്യാനുസരണം കോച്ചുകൾ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. [2]

12105/12106 വിദർഭ എക്സ്പ്രസ്സ്‌ മുംബൈ സിഎസ്ടി മുതൽ നാഗ്പൂർ വരെ ആണു ആദ്യം സേവനം ആരംഭിച്ചത്, ഇതു പിന്നീട് ഗോണ്ടിയ വരെ നീട്ടി. ദിവസേന സർവീസ് ഉള്ള ട്രെയിൻ 12105 ആയി 16 മണിക്കൂറുകൊണ്ടും, 12106 ആയി 16 മണിക്കൂർ 5 മിനിറ്റുകൊണ്ടും 967 കിലോമീറ്റർ സഞ്ചരിക്കുന്നു. ഇരു ദിശകളിലും ശരാശരി വേഗം മണിക്കൂറിൽ 60.44 കിലോമീറ്റർ ആണു. [3]

ആദ്യ കാലങ്ങളിൽ ട്രെയിൻ നാഗ്പൂർ വരെ ആയിരുന്നു, നാഗ്പൂർ മഹാരാഷ്ട്രയിലെ വിദർഭ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ട്രെയിനിനു വിദർഭ എക്സ്പ്രസ്സ്‌ എന്നാ പേര് നൽകിയത്.

12105/12106 വിദർഭ എക്സ്പ്രസ്സ്‌ മുംബൈ സിഎസ്ടിയിൽനിന്നും കല്യാൺ, ഇഗറ്റ്പുരി, മന്മാദ്, ഭുസവൽ, അകോല, ബട്നെര, നാഗ്പൂർ വഴി ഗോണ്ടിയ എത്തുന്നു.

സമയക്രമ പട്ടിക

തിരുത്തുക

12105 വിദർഭ എക്സ്പ്രസ്സ്‌ ദിവസവും മുംബൈ സിഎസ്ടിയിൽ നിന്നും 19:10 ഇന്ത്യൻ സമയത്ത് പുറപ്പെടുകയും, അടുത്ത ദിവസം 11:10 ഇന്ത്യൻ സമയത്ത് ഗോണ്ടിയയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

12106 വിദർഭ എക്സ്പ്രസ്സ്‌ ദിവസവും ഗോണ്ടിയയിൽനിന്നും 14:55 ഇന്ത്യൻ സമയത്ത് പുറപ്പെടുകയും, അടുത്ത ദിവസം 07:00 ഇന്ത്യൻ സമയത്ത് മുംബൈ സിഎസ്ടിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. [4]

നമ്പർ സ്റ്റേഷൻ (കോഡ്) എത്തിച്ചേരുന്നത് പുറപ്പെടുന്നത് നിർത്തുന്ന സമയം സഞ്ചരിച്ച ദൂരം ദിവസം റൂട്ട്
1 മുംബൈ

സിഎസ്ടി (സിഎസ്ടിഎം)

തുടങ്ങുന്നു 19:10 0 0 കി.മി 1 1
2 ദാദർ

(ഡിആർ)

19:23 19:25 2 മി 9 കി.മി 1 1
3 കല്യാൺ

ജംങ്‌ഷൻ (കെവൈഎൻ)

20:05 20:10 5 മി 54 കി.മി 1 1
4 ഇഗത്പുരി

(ഐജിപി)

21:43 21:45 2 മി 137 കി.മി 1 1
5 നാസിക്

റോഡ്‌ (എൻകെ)

22:43 22:45 2 മി 188 കി.മി 1 1
6 മന്മാദ്

ജംങ്‌ഷൻ (എംഎംആർ

23:38 23:40 2 മി 261 കി.മി 1 1
7 ചാലിസ്ഗോൺ

ജംങ്‌ഷൻ (സിഎസ്എൻ)

00:18 00:20 2 മി 328 കി.മി 2 1
8 ജൽഗോൺ

ജംങ്‌ഷൻ (ജെഎൽ)

01:23 01:25 2 മി 420 കി.മി 2 1
9 ഭുസവൽ

ജംങ്‌ഷൻ (ബിഎസ്എൽ)

01:50 02:00 10 മി 445 കി.മി 2 1
10 മൽകപുർ (എംകെയു) 03:03 03:05 2 മി 495 കി.മി 2 1
11 നന്ധുര (എൻഎൻ) 03:28 03:30 2 മി 523 കി.മി 2 1
12 ഷെഗോൺ (എസ്ഇജി) 03:48 03:50 2 മി 547 കി.മി 2 1
13 അകോല

ജംങ്‌ഷൻ (എകെ)

04:15 04:20 5 മി 584 കി.മി 2 1
14 മുർത്തജപുർ

(എംസെഡ്ആർ)

04:48 04:50 2 മി 622 കി.മി 2 1
15 ബട്നെര

ജംങ്‌ഷൻ (ബിഡി)

05:50 05:55 5 മി 663 കി.മി 2 1
16 ചന്തുർ

(സിഎൻഡി)

06:19 06:21 2 മി 692 കി.മി 2 1
17 ധർമൻഗോൺ

(ഡിഎംഎൻ)

06:35 06:37 2 മി 709 കി.മി 2 1
18 പുൽഗോൺ

ജംങ്‌ഷൻ (പിഎൽഒ)

06:53 06:55 2 മി 729 കി.മി 2 1
19 വർദ്ധ

ജംങ്‌ഷൻ (ഡബ്ലുആർ)

07:25 07:28 3 മി 758 കി.മി 2 1
20 അജ്നി (എജെഎൻഐ) 08:22 08:24 2 മി 834 കി.മി 2 1
21 നാഗ്പൂർ

(എൻജിപി)

08:55 09:20 25 മി 837 കി.മി 2 1
22 ഭാന്ദര റോഡ്‌

(ബിആർഡി)

10:04 10:06 2 മി 899 കി.മി 2 1
23 ടുംസർ

റോഡ്‌ (ടിഎംആർ)

10:22 10:24 2 മി 917 കി.മി 2 1
24 ഗോണ്ടിയ

ജംങ്‌ഷൻ (ജി)

11:10 അവസാനം 0 967 കി.മി 2 1
  1. "Indian Railway".
  2. "Vidarbha Express-12105". India rail info. Retrieved 28 July 2015.
  3. "Vidarbha Express Time Table". cleartrip.com. Archived from the original on 2014-08-15. Retrieved 28 July 2015.
  4. "Vidarbha Express-12106". India rail info. Retrieved 28 July 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിദർഭ_എക്സ്പ്രസ്സ്‌&oldid=3791651" എന്ന താളിൽനിന്ന് ശേഖരിച്ചത്