വിദ്യാലക്ഷ്മി പോർട്ടൽ
കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോർട്ടൽ.[1][2]
യു.ആർ.എൽ. | https://www.vidyalakshmi.co.in |
---|---|
മുദ്രാവാക്യം | Fulfilling Educational Aspirations |
സൈറ്റുതരം | സർക്കാർ വെബ്സൈറ്റ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥത | ഭാരത സർക്കാർ |
നിർമ്മിച്ചത് | NDSL ഇ-ഗവേർണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് |
തുടങ്ങിയ തീയതി | ഓഗസ്റ്റ് 15, 2015 |
നിജസ്ഥിതി | Active |
2015 ആഗസ്റ്റ് 15 മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.[3] നിലവിൽ 36 ബാങ്കുകളുടെ 96 വിദ്യാഭ്യാസ വായ്പാപദ്ധതികൾ ഈ സംവിധാനം വഴി ലഭ്യമാണ്.[4] വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും അവയ്ക്ക് അപേക്ഷിക്കുവാനും ഈ ഏക ജാലക സംവിധാനത്തിലൂടെ കഴിയും. പാരാമാവധി മൂന്നു ബാങ്കുകളിലേയ്ക് ഒരേ സമയം വിദ്യാലക്ഷ്മി പോർട്ടലിന്റെ പൊതു ഫോമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാനാവും.[5] [6]
അവലംബം
തിരുത്തുക- ↑ "About Vidya lakshmi". Vidya lakshmi Portal.
- ↑ "വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി". Mathrubhumi.com.
- ↑ "വിദ്യാഭ്യാസ വായ്പ:കേരളം രണ്ടാമത്". madhyamam. Archived from the original on 2019-12-21. Retrieved 2019-01-24.
- ↑ "Home Vidya lakshmi". Vidya lakshmi Portal.
- ↑ "Vidya Lakshmi, Government Run Education Loan Portal: 10 Things To Know". NDTV.
- ↑ "Education Loan: Apply to multiple banks with just one Vidya Lakshmi form". Times of India.