അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ജോർദാനിയൻ, ഫലസ്തീനിയൻ വംശീയ-സാംസ്‌കാരിക കലകളുടെ സമാഹർത്താവാണ് വിദാദ് കഹ്‌വാർ (English: Widad Kawar - Arabic: وداد قعوار ‎‎).

സംഘർഷം മൂലം ചിതറിപ്പോയ ഒരു സംസ്‌കാരത്തെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയാണിവർ. കഴിഞ്ഞ 50 വർഷത്തിൽ ഏറെയുള്ള കാലത്തെ വസ്ത്രങ്ങൾ, ആഭരങ്ങൾ, വസ്ത്രധാരണ രീതി, തുണിത്തരങ്ങൾ എന്നിവ ഇവർ ശേഖരിച്ചുവച്ചിരിക്കുന്നു.[1] ഉമ്മു ലിബാസ് അൽ ഫലസ്തീനി - ഫലസ്തീനി വസ്ത്രങ്ങളുടെ മാതാവ് എന്നാണ് ഇവർ അറിയപ്പെടുന്നത്.

ജീവചരിത്രം

തിരുത്തുക

കഹ്‌വാറിന്റെ ജനന സമയത്തെ പേര് വിദാദ് ഇറാനി എന്നായിരുന്നു. ജലീൽ സന്ദ് ഇറാനി- ഹനീഹ് സലേഹ് ദമ്പതികളുടെ മകളായി ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ഫലസ്തീനിൽ ജുവനൈൽ സ്‌കൂളിന്റെ തലവനും വിദഗ്ദ്ധനായ അധ്യാപകനുമായിരുന്നു കഹ്‌വാറിന്റെ പിതാവ് ജലീൽ. ബെത്‌ലഹേമിലാണ് കഹ്‌വാർ വളർന്നത്. റാമല്ലയിലെ ക്വാക്കർ സ്‌കൂളിലും തുടർന്ന് ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിലുമായി പഠനം പൂർത്തിയാക്കി.[2] കഹ്‌വാർ തന്റെ ശേഖരം പൊതുജനങ്ങൾക്ക് വേണ്ടി പ്രദർശിപ്പിക്കുകയും ലോകമെമ്പാടും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീൻ ചിത്രതുന്നലിനെ -എമ്പ്രോയ്ഡറി- കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് കഹ്‌വാർ. സാംസ്‌കാരിക എമ്പ്രോയ്ഡറി ഗാലറി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈയിടെ, മാർഗരറ്റ് സ്‌കിന്നറുമായി ചേർന്ന് എ ട്രഷറി ഓഫ് സ്റ്റിച്ച്‌സ്: ഫലസ്തീനിയൻ എമ്പ്രോയ്ഡറി മോറ്റിഫ്‌സ്, 1850-1950 എന്ന ഗ്രന്ഥം രചിച്ചു[3]. അമേരിക്കൻ സെന്റർ ഫോർ ഓറിയന്റൽ റിസെർച്ച് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് കഹ്‌വാർ. ജോർദാൻ, ഫലസ്തീനിയൻ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഈയിടെയായി അമ്മാനിൽ റ്റിറാസ് സെൻർ എന്ന പേരിൽ ചെറിയ ഒരു മ്യൂസിയം സ്ഥാപിച്ചു.[4]

പ്രസിദ്ധീകൃതമായ കൃതികൾ

തിരുത്തുക
  • Kawar, Widad: Threads of Identity: Preserving Palestinian Costume and Heritage ISBN 978-9963-610-41-9 Rimal Publications. 2011
  • Kawar, Widad: Pracht Und Geheimnis - Kleidung Und Schmuck Aus Palästina Und Jordanien ISBN 3-923158-15-7 Rautenstrauch-Joest Museum Munich. 1987
  • Kawar, Widad and Tania Nasir: Palestinian Embroidery : Traditional "Fallahi" Cross-Stitch ISBN 3-927270-04-0. Munich, State Museum of Ethnography. 1992.
  • Widad Kawar and Shelagh Weir: Costumes and Wedding Customs in Bayt Dajan. "biography". Kawar Arab Heritage Collection. Archived from the original on 2006-10-09. Retrieved 2017-07-29.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിദാദ്_കഹ്‌വാർ&oldid=3971477" എന്ന താളിൽനിന്ന് ശേഖരിച്ചത്