വിജിത റൊഹാന
1987 ൽ ശ്രീലങ്കയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കുപ്രസിദ്ധനായ ശ്രീലങ്കൻ പട്ടാളക്കാരനും, നാവികനുമാണ് വിജെമുനി വിജിത റൊഹാന ഡിസിൽവ എന്ന വിജിത റൊഹാന. 1987 ജൂലൈ 29 ആം തീയതി ഇന്ത്യാ-ശ്രീലങ്ക കരാർ ഒപ്പു വെച്ചതിനുശേഷം, പിറ്റേദിവസം ജൂലൈ 30ന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ അപ്രതീക്ഷിതമായി വിജിത, തോക്കിന്റെ പാത്തികൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും, പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് അപകടത്തിൽ നിന്നും രാജീവ് ഗാന്ധി രക്ഷപ്പെടുകയായിരുന്നു.[1]
ആദ്യകാല ജീവിതം
തിരുത്തുകശ്രീലങ്കയുടെ ദക്ഷിണ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിജിത പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ശ്രീലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായി.[2]
വധശ്രമം
തിരുത്തുകകൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 29-ന് ഒപ്പുവെച്ചു.[3] തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു. രാജീവിനെ വധിക്കാൻ ശ്രമിച്ചതിൽ തെല്ലും ഖേദമില്ലെന്ന് പിന്നീട് വിജിത പറയുകയുണ്ടായി.[4]
സൈനിക വിചാരണ
തിരുത്തുകവിജിത പിന്നീട് സൈനിക വിചാരണ നേരിടേണ്ടി വന്നു. ദേശീയ നേതാവിനെതിരേയുള്ള വധശ്രമം, നാവികസേനയുടെ അച്ചടക്കലംഘനം എന്നിവയായിരുന്നു വിജിതക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ.[5] സൈനിക കോടതി, വിജിതക്കു ആറു വർഷം തടവുശിക്ഷ വിധിച്ചുവെങ്കിലും, പിന്നീട് പ്രസിഡന്റ് പ്രേമദാസ ശിക്ഷ കാലയളവ് രണ്ടു വർഷമാക്കി വെട്ടുച്ചുരുക്കി. രണ്ടര വർഷത്തിനു ശേഷം, വിജിത ജയിൽ മോചിതനായി.
പിൽക്കാല ജീവിതം
തിരുത്തുകജയിൽ മോചിതനായ വിജിത പിന്നീട് അറിയപ്പെടുന്ന ഒരു ജ്യോത്സ്യൻ ആയി തീർന്നു. 1990 ൽ വിജിത രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ശ്രീലങ്കൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.[6]
അവലംബം
തിരുത്തുക- ↑ "Sri Lankan in Honor Guard Attacks Gandhi". LosAngels Times. 1987-07-30. Retrieved 2016-08-29.
- ↑ "Vijitha Rohana: Courage of his convictions". Nation Special. Retrieved 2016-08-29.
- ↑ "Looking back at the Indo-Sri Lanka Accord". The Hindu. 2010-07-29. Archived from the original on 2016-08-25. Retrieved 2016-08-29.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "No regrets for attack on Rajiv, says Lankan guard". The Newindian Express. 2013-08-30. Archived from the original on 2016-08-29. Retrieved 2016-08-29.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Vijitha Rohana: Courage of his convictions". Nation Special. Archived from the original on 2016-08-29. Retrieved 2016-08-29.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "The stars show a major political change". 2014-01-28. Archived from the original on 2016-08-29. Retrieved 2016-08-29.
{{cite news}}
: CS1 maint: bot: original URL status unknown (link)