വിജയൻ വി. നായർ
മലയാളനാടക ചലച്ചിത്രവേദികളിലെ ഒരു നടനാണ് വിജയൻ വി. നായർ. 38 വർഷത്തിലധികമായി അമച്വർ നാടകവേദിയിൽ പ്രവർത്തിക്കുന്നു. ചില നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.[1][2] 35-ലധികം ചലച്ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നാടകവേദി
തിരുത്തുക150-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യൂത്ത് എന്ന സംഘടനയിലൂടെ നാടകരംഗത്തെത്തി. തുടർന്ന് കെ.ആർ. മോഹൻദാസിന്റെ 'അണിയറ' എന്ന സമിതിൽ പ്രവേശിച്ചു. കെ.പി.എ.സി.യുടെ 'അധിനിവേശം', സംഗമം തിയറ്റേഴ്‌സിന്റെ 'ക്ഷണിക്കുന്നു കുടുംബസമേതം' എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. കളിയൊരുക്കം എന്നപേരിൽ തിയേറ്റർ ട്രൂപ്പ് അവതരിപ്പിക്കുന്നുണ്ട്.[1]
പകർന്നാട്ടം എന്ന നാടകത്തിലെ അഭിനയത്തിന് 2000-ത്തിൽ നാടകാഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാലുവയസ്സുള്ള കുട്ടി മുതൽ 120 വയസ്സായ വൃദ്ധൻ വരെയുള്ള ഒമ്പതുവേഷങ്ങൾ ഈ നാടകത്തിൽ അവതരിപ്പിച്ചിരുന്നു.[1][3]
ചലച്ചിത്രരംഗം
തിരുത്തുകമേലേവാര്യത്തെ മാലാഖക്കുട്ടികൾ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഗോവ അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രത്തിൽ ഒരു ഗ്രാമീണന്റെ വേഷം അവതരിപ്പിച്ചു. പാലേരി മാണിക്യം എന്ന ചിത്രത്തിലെ 'കുന്നുമ്മൽ വേലായുധൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.[1]
നാടകങ്ങൾ
തിരുത്തുക- പകർന്നാട്ടം (2000)
- അധിനിവേശം
- ക്ഷണിക്കുന്നു കുടുംബസമേതം
- ഇന്നേടത്ത് ഇന്നവൻ
- ശങ്കരൻ ശവാസനത്തിൽ
ചലച്ചിത്രങ്ങൾ
തിരുത്തുക- മേലേവാര്യത്തെ മാലാഖക്കുട്ടികൾ
- ഗോവ
- നിഴൽക്കുത്ത്
- അന്യർ
- തന്മാത്ര
- സൈലന്റ് പ്ലീസ്
- ഗുൽമോഹർ
- പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
- ബാക്ക്‌വാട്ടേഴ്‌സ്
- മകരമഞ്ഞ്
പുരസ്കാരം
തിരുത്തുക- നാടകാഭിനയത്തിനുള്ള സംസ്ഥാന അവാർഡ് - നാടകം:പകർന്നാട്ടം (2000)[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "'കുന്നുമ്മൽ വേലായുധ'നെ ജനം തിരിച്ചറിയുന്നു". മാതൃഭൂമി. 2010 ജനുവരി 1. Archived from the original on 2013-08-28. Retrieved 2013 ഓഗസ്റ്റ് 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "നാടകം... സിനിമ... ജീവിതം... ലക്ഷ്‌മി വാസുദേവൻ". മംഗളം. 2013 ജൂൺ 7. Archived from the original on 2013-08-28. Retrieved 2013 ഓഗസ്റ്റ് 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "നാടകം... സിനിമ... ജീവിതം..." മംഗളം. 2013 ജൂൺ 7. Archived from the original on 2013-08-28. Retrieved 2013 ഓഗസ്റ്റ് 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)