വിക്റ്റോറിയ ആമസോണിക്ക
ചെടിയുടെ ഇനം
ആമസോൺ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ് വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക. ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ് ഇത്. ഗയാനയിലെ ദേശീയ പുഷ്പമാണിത്.
വിക്റ്റോറിയ റീജിയ | |
---|---|
Illustration by Walter Fitch | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. amazonica
|
Binomial name | |
Victoria amazonica |
ഇതിന്റെ ഇലകൾക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകൾക്കുണ്ട്. ആമസോൺ മേഖലയിലെ തദ്ദേശീയർ ഇതിനെ ജലത്തളിക (water platter) എന്നാണ് വിളിക്കുന്നത്[1].
ലണ്ടനിലെ ക്രിസ്റ്റൽ കൊട്ടാരത്തിന്റെ സ്ഫടികമേൽക്കൂരയുടെ രൂപകല്പ്പനക്ക് ശില്പിയായ ജോസഫ് പാക്റ്റണ് പ്രചോദനമായത് ഈ ആമ്പലിന്റെ ഇലയുടെ ബലിഷ്ഠമായ ഘടനയാണ്[1].
പേരിനു പിന്നിൽ
തിരുത്തുക1837-ൽ വിക്റ്റോറിയ രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഈ ആമ്പലിന് വിക്റ്റോറിയ റീജിയ എന്നു പേരിട്ടത്[1].