വിക്ടർ ആക്സൽസൺ
ഡെന്മാർക്ക് ബാഡ്മിന്റൺ കളിക്കാരനാണ് വിക്ടർ ആക്സൽസൺ (ജനനം: 4 ജനുവരി 1994). സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന 2017 ലെ ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യൻഷിപ്പിൽ ലിൻ ഡാനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ലോക ചാമ്പ്യനായി. 2010 ലെ ലോക ജൂനിയർ ചാമ്പ്യനായിരുന്ന അദ്ദേഹം, ഫൈനലിൽ കൊറിയയുടെ കാങ് ജി-വൂക്കിനെ തോൽപ്പിച്ച് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ കളിക്കാരനായി. 2016 മെയ് മാസത്തിൽ ആക്സൽസൺ തന്റെ ആദ്യ യൂറോപ്യൻ കിരീടം നേടി. [1]
കായിക ജീവിതംതിരുത്തുക
2009 ലെ ജർമ്മൻ ജൂനിയറിലും അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ആൺകുട്ടികളുടെ സിംഗിൾസ് കിരീടം നേടിയാണ് ആക്സൽസൺ തന്റെ കായിക നേട്ടങ്ങൾ ആരംഭിക്കുന്നത്. പുരുഷ ഡബിൾസിൽ 2009 ലെ ഡെൻമാർക്ക് ഓപ്പണിലൂടെ സീനിയർ അന്താരാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചു. [2]
2017 ൽ ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മലേഷ്യയുടെ ലീ ചോങ് വെയ്ക്കെതിരെ സെപ്റ്റംബർ 23 ന് മൂന്ന് സെറ്റുകൾക്ക് വിജയിച്ചുകൊണ്ട് ആക്സൽസൺ ബിഡബ്ല്യുഎഫ് ലോക റാങ്കിംഗിൽ ഒന്നാമതെത്തി. എന്നാൽ 2018 ഓഗസ്റ്റിൽ, രണ്ട് തവണ ലോക ചാമ്പ്യനായ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോങിനെ പരാജയപ്പെടുത്താൻ ആക്‌സൽസന് കഴിഞ്ഞില്ല. [3]