മലേഷ്യയിലെ പ്രൊഫഷണൽ ബാഡ്മിന്റൺ കളിക്കാരനായിരുന്നു ലീ ചോങ് വെയ് (ജനനം: 21 ഒക്ടോബർ 1982). 2019 ജൂൺ 13 ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. സിംഗിൾസ് കളിക്കാരനെന്ന നിലയിൽ, 349 ആഴ്ചകകളിൽ ലീ ലോക ഒന്നാം സ്ഥാനത്ത് തുടർന്നു. ഒരു വർഷത്തിലേറെയായി റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഏക ബാഡ്മിന്റൺ കളിക്കാരൻ കൂടെയാണ് ലീ ചോങ് വെയ്. [1]

ലീ ചോങ് വെയ്
വ്യക്തി വിവരങ്ങൾ
ജനനനാമംLee Chong Wei
ജനനം (1982-10-21) 21 ഒക്ടോബർ 1982  (42 വയസ്സ്)
Bagan Serai, Perak, Malaysia
സ്ഥലംKuala Lumpur, Malaysia
ഉയരം1.72 മീ (5 അടി 7+12 ഇഞ്ച്)
ഭാരം68 കി.ഗ്രാം (150 lb; 10.7 st)
പ്രവർത്തന കാലയളവ്2000–2019
കൈവാക്ക്Right
Men's singles
റെക്കോർഡ്713 Wins, 135 Losses
Career title(s)69
ഉയർന്ന റാങ്കിങ്1 (29 June 2006)
BWF profile
Updated on 08:23, 13 April 2017 (UTC).

കായിക ജീവിതം

തിരുത്തുക

ഒളിമ്പിക് ഗെയിംസിൽ ട്രിപ്പിൾ വെള്ളി മെഡൽ ജേതാവും, ഒളിമ്പിക് മെഡൽ നേടുന്ന ആറാമത്തെ മലേഷ്യൻ താരവുമാണ് ലീ ചോങ് വെയ്. 2008 ൽ അദ്ദേഹം പുരുഷ സിംഗിൾസ് ഇനത്തിൽ ഫൈനലിൽ എത്തുകയും ഒളിമ്പിക് കരിയറിലെ ആദ്യ വെള്ളി മെഡൽ നേടുകയും ചെയ്തു. [2] ഒരു മലേഷ്യൻ താരം ഒളിമ്പിക് ഫൈനലിൽ എത്തുന്നതും അതാദ്യമായിരുന്നു. ഈ നേട്ടത്തോടെ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് അദ്ദേഹത്തെ ഒരു ദേശീയ നായകനായി വിശേഷിപ്പിച്ചു.2012 ലും 2016 ലും ഈ നേട്ടം വീണ്ടും ലീ ആവർത്തിച്ചു. അങ്ങനെ ചരിത്രത്തിലെ ഏറ്റവും മികച്ച മലേഷ്യൻ ഒളിമ്പ്യനായി അദ്ദേഹം മാറി. [3]

വിരമിക്കൽ

തിരുത്തുക

മൂക്ക് കാൻസർ രോഗനിർണയത്തെത്തുടർന്ന് പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങാൻ പാടുപെട്ടതിനെത്തുടർന്ന് 2019 ജൂൺ 13 ന് ലീ വിരമിക്കൽ പ്രഖ്യാപിച്ചു. [4] 2020 സമ്മർ ഒളിമ്പിക്‌സിന്റെ മലേഷ്യൻ ടീമിന്റെ മുഖ്യ സംഘാടകനായി അദ്ദേഹത്തെ നിയമിച്ചു. [5]

"https://ml.wikipedia.org/w/index.php?title=ലീ_ചോങ്_വെയ്&oldid=3196865" എന്ന താളിൽനിന്ന് ശേഖരിച്ചത്