വിക്ടോറിയ രാജ്ഞിയുടെ വജ്രകിരീടം

വിക്ടോറിയ രാജ്ഞിക്കുവേണ്ടി 1870ൽ നിർമ്മിക്കപ്പെട്ട ഒരു ചെറിയ വജ്രകിരീടമാണിത്. ഇംഗ്ലീഷിൽ ഇതിനെ Small diamond crown of Queen Victoria (വിക്ടോറിയ രാജ്ഞിയുടെ ചെറിയ വജ്രകിരീടം) എന്നാണ് വിശേഷിപ്പിക്കുന്നത്. വിക്ടോറിയ രാജ്ഞിയോളം തന്നെ പ്രശസ്തമാണ് ഈ കിരീടവും.[അവലംബം ആവശ്യമാണ്]

വജ്രകിരീടം ധരിച്ചിരിക്കുന്ന വിക്ടോറിയ രാജ്ഞി

1861-ൽ തന്റെ പതിയായിരുന്ന ആൽബർട് രാജകുമാരന്റെ നിര്യാണത്തെ തുടർന്ന് വിക്ടോറിയ പൊതുപരിപാടികളിൽ നിന്നും വിട്ടുനിന്നു. 1901-ൽ മരിക്കുന്നതുവരെ വിധവയുടെ വസ്ത്രമാണ് വിക്ടോറിയ ധരിച്ചിരുന്നത്. എന്നാൽ 1870ൽ ഭരണകൂടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി 1870-ൽ വിക്ടോറിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയായി അധികാരത്തിലെത്തി. പക്ഷെ രാജകീയ കിരീടം ധരിക്കുവാൻ രാജ്ഞി തയ്യാറായില്ല. കിരീടം വളരെ ഭാരമുള്ളതായിരുന്നുവെന്നതാണ് ഒരു കാരണം. തന്റെ വിധവാ വസ്ത്രത്തോട് അനുയോജിക്കുന്നതായിരുന്നില്ല രാജകീയ കിരീടം എന്നത് മറ്റൊരു കാരണം. അതിനാൽ രാജ്ഞി പുതിയൊരു ചെറിയ കിരീടം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് പിന്നീട് ലോകപ്രശസ്തമായ 'വിക്ടോറിയാ രാജ്ഞിയുടെ കിരീടം' പിറക്കുന്നത്.[1]

രൂപകല്പന

തിരുത്തുക

ബ്രിട്ടീഷ് കിരീടങ്ങളുടെ അംഗീകൃതമായ ആകൃതിയിൽ തന്നെയാണ് ഈ കിരീടവും രൂപകല്പന ചെയ്തത്. നാലു അർദ്ധചാപങ്ങൾ ഒരു ചെറിയ ഗോളത്തിൽ ഒന്നുചേരുകയും അതിൻ മുകളിൽ രാജകീയ കുരിശടയാളവും ചേർന്നതാണ് കിരീടം. 9സെ.മി വ്യാസവും 10സെ.മി ഉയരവും മാത്രമേ ഈ കിരീടത്തിനുണ്ടായിരുന്നുള്ളൂ. ഈ ചെറിയ വലിപ്പം കാരണം മറ്റു കിരീടങ്ങളെ പോലെ കിരീടത്തിനകത്തെ തുണികൊണ്ടുള്ള ആവരണം ഇതിനുണ്ടായിരുന്നില്ല. ആർ ആന്റ്റ് എസ് ഗരാഡ് ആന്റ്റ് കമ്പനി( R & S Garrard & Company) എന്ന സ്ഥാപനത്തിനായിരുന്നു ഈ കിരീടത്തിന്റെ നിർമ്മാണചുമതല.

അമൂല്യവസ്‌തു

തിരുത്തുക
 
വജ്രം

വെള്ളികൊണ്ടാണ് കിരീടം പണിതീർത്തിരിക്കുന്നത്. 1187 വജ്രങ്ങൾ ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിട്ടുണ്ട്. രാജ്ഞിയുടെ കണ്‌ഠാഭരണത്തിൽ നിന്നാണ് ഇതിനാവശ്യമായ വജ്രങ്ങൾ എടുത്തത്. വിധവാ വസ്ത്രത്തോട് യോജിക്കാത്തതിനാൽ വർണ്ണ കല്ലുകൾ കിരീടത്തിൽ ഉപയോഗിച്ചില്ല.

1871 ഫെബ്രുവരി 9-ന് വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ പാർലമെന്റ് കൂടിയപ്പോഴാണ് രാജ്ഞി ആദ്യമായി ഈ കിരീടം ധരിക്കുന്നത്. തന്റെ ശിരോവസ്ത്രത്തിനു മുകളിലായാണ് രാജ്ഞി ഈ ചെറിയ കിരീടം ധരിച്ചിരുനത്. പിന്നീടങ്ങോട്ട് കിരീടം അനിവാര്യമായ എല്ലാ പൊതുപരിപാടികളിലും രാജ്ഞി ഈ കിരീടമാണ് ഉപയോഗിച്ചത്.

വിക്ടോറിയയുടെ കാലശേഷം

തിരുത്തുക

നിയമപരമായി ഈ കിരീടം രാജ്ഞിയുടെ വ്യക്തിപരമായ സ്വത്തായിരുന്നു. ബ്രിട്ടീഷ് രാജാക്കന്മാരുടെ വിഭൂഷണ ഗണത്തിൽ ഇത് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ തന്റെ വിൽപത്രത്തിൽ രാജ്ഞി ഈ കിരീടത്തെ കൊട്ടാരത്തിന്റെ പൊതുസ്വത്തായി എഴുതിവെച്ചു. എഡ്വേർഡ് ഏഴാമന്റെ പത്നിയായിരുന്ന ഡെന്മാർകിലെ അലക്സാൻഡ്ര രാജ്ഞിയും, അവർക്കുശേഷം ടെക്കിലെ മേരി രാജ്ഞിയും ഈ കിരീടം ധരിക്കുകയുണ്ടായി. പിന്നീടുവന്ന എലിസബത്ത് ബോൺസ് ലെയോൺ വിക്ടോറിയാരാജ്ഞിയുടെ കിരീടം ധരിക്കേണ്ട എന്ന് തീരുമാനിച്ചു. അവർ ഈ കിരീടം ലണ്ടൻ ഗോപുരത്തിലേക്ക് സമർപ്പിച്ചു. ഇന്നും ഒരു പ്രദർശനവസ്തുവായി ഈ കിരീടം അവിടെ തുടരുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക