വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം

മീറ്റപ്പ് 2010

തിരുത്തുക

2010 ഏപ്രിലിൽ ഒരു മീറ്റ് കേരളത്തിൽ നടത്തുന്നതിനെപ്പറ്റി എന്തു പറയുന്നു? ഇത് ചർച്ച ചെയ്യാൻ ഇവിടെ തന്നെയല്ലേ പറ്റിയത്. തീരുമാനിച്ച ശേഷം ഒരു താൾ സൃഷ്ടിക്കാം. --Rameshng:::Buzz me :) 13:17, 17 ജനുവരി 2010 (UTC)Reply

നല്ല കാര്യം. കഴിഞ്ഞ കൊല്ലം മീറ്റപ്പൊന്നുമില്ലാരുന്നോ? -- റസിമാൻ ടി വി 17:58, 17 ജനുവരി 2010 (UTC)Reply


പേരിന്റെ ശൈലി

തിരുത്തുക

സംഗമത്തിന്റെ ഉപതാളുകളും ശിബിരങ്ങളുടെ ഉപതാൾ പോലെ ജില്ലാ അടിസ്ഥാനത്തിൽ ആക്കുന്നതല്ലേ നല്ലത്? വിക്കിപ്രവർത്തകസംഗമം/കണ്ണൂർ 1, വിക്കിപ്രവർത്തകസംഗമം/കണ്ണൂർ 2. വിക്കിപ്രവർത്തകസംഗമം/തൃശൂർ 2 എന്നിങ്ങനെ. താഴെയുള്ള ഫലകത്തിലും ഇൻഫോ ബോക്സിലും മൊത്തം സംഗമങ്ങളുടെ എണ്ണം ക്രമമായി ഇടുകയും ചെയ്യാം. എന്ത് പറയുന്നു.--ഷിജു അലക്സ് (സംവാദം) 07:27, 12 ഫെബ്രുവരി 2012 (UTC)Reply

ഇത് ഒരു നല്ല കാര്യമാണ്. വാർഷിക സമ്മേളനത്തിന് സംഗമോത്സവം എന്ന രീതിയിൽ ആയ സ്ഥിതിക്ക് അതൊരു മലയാളം വിക്കിമാനിയ ആയിത്തന്നെ കണക്കാക്കാം. പ്രവർത്തകസംഗമങ്ങൾ സ്ഥലാടിസ്ഥാനത്തിൽ നമ്പർ ഇടുന്നത് തന്നെ നല്ലത്. ഒരു ക്രമം കിട്ടും. പഴയ നാല് പ്രവർത്തനസംഗമങ്ങൾ താളുകളുടെയും പേരുമാറ്റണോ?--RameshngTalk to me 07:57, 12 ഫെബ്രുവരി 2012 (UTC)Reply

അങ്ങനെ മാറ്റിയിട്ടുണ്ട്. കണ്ണികൾ പൊട്ടാതിരിക്കാൻ പ്ഴയ തിരിച്ചുവിടൽ താളുകൾ അതെ പോലെ നിലനിർത്തിയിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 16:05, 12 ഫെബ്രുവരി 2012 (UTC)Reply

"വിക്കി പ്രവർത്തകസംഗമം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.