വിക്കിപീഡിയ സംവാദം:പകർപ്പവകാശം

Active discussions

ഇത് ട്രാൻസിലേറ്റിക്കുടെ(എനിക്ക് പറ്റാത്തോണ്ടാ)?--ബിനോ 11:29, 2 ഓഗസ്റ്റ്‌ 2008 (UTC)

വിവർത്തനം തുടങ്ങുന്നു -രണ്ടു കുറിപ്പുകളോടെ: ഒന്ന്; ഭാഷകളുടെ സവിശേഷതളും പരിഭാഷകന്റെ പരിമിതികളും കൊണ്ട് പദാനുപദ, വാക്യാനുവാക്യ വിവർത്തനം കഴിയില്ല.എന്നാൽ, ആശയചോർച്ചയില്ലാതെ വരാൻ ‍പരമാവധി ശ്രദ്ധിക്കുന്നു. രണ്ട്; ഇതര ലേഖകർക്ക് അനായാസം സംശോധിക്കാനായി ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ തൊട്ടുതാഴെ വിവർത്തനം ചെയ്യുന്നു. സഹവർത്തിസംശോധന (Peer Review) കഴിയുന്നതുവരെ, അതപ്രകാരം തന്നെ നിലനിർത്തണം എന്ന് അഭ്യർത്ഥിക്കുന്നു.--ബിപിൻ 08:55, 15 നവംബർ 2008 (UTC)
വിവർത്തനം കഴിഞ്ഞു സംശോധനക്കായി സമർപ്പിക്കുന്നു.--ബിപിൻ 19:19, 16 നവംബർ 2008 (UTC)
ഇംഗ്ലീഷിലുള്ളത് കമന്റ് ആയി ഇട്ടാൽ മതിയാകും. --Vssun 08:59, 17 നവംബർ 2008 (UTC)
സംശോധനക്കായി നൽകിയിട്ട് മൂന്നു മാസം കഴിഞ്ഞു. ഇനി ഇതിന്റെ ഇംഗ്ലീഷു ഭാഗങ്ങൾ മാറ്റുകയും, ഉൾപ്പെടുത്തിയ വർഗ്ഗത്തിൽ നിന്നു (വർഗ്ഗം:തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ) മാറ്റുകയും ചെയ്യാമെന്നു തോന്നുന്നു.--ബിപിൻ 16:39, 18 ഫെബ്രുവരി 2009 (UTC)

ക്രിയേറ്റീവ് കോമൺസ്തിരുത്തുക

ക്രിയേറ്റീവ് കോമൺസ് അനുവാദം കൂടി ഉൾപ്പെടുത്തിയ കാര്യം വിശദീകരിച്ച് താൾ അപ്ഡേറ്റ് ചെയ്യണം -- റസിമാൻ ടി വി 18:37, 27 ഒക്ടോബർ 2012 (UTC)

കൃതികൾ ഉപയോഗിക്കുന്നതിനു അനുവാദം ചോദിക്കാനുള്ള കത്തിൻറെ രൂപം "ഇവിടെ" കാണുന്നില്ലല്ലോ ? --Raveendrankp (സംവാദം) 08:44, 13 ഫെബ്രുവരി 2013 (UTC)

"പകർപ്പവകാശം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.