I cannot type in malayalam lipi, i tried several times to understand it. i can't pls. help me.

ഇതിനെ സ്വന്തം ഗവേഷണം എന്നാക്കണം എന്നഭിപ്രായപ്പെടുന്നു.--VC1975 07:40, 18 മേയ് 2009 (UTC)Reply

അതു് പുതിയ പദങ്ങളെ നിർവ്വചിക്കുന്നുണ്ടെങ്കിൽ

തിരുത്തുക

'അതു് പുതിയ പദങ്ങളെ നിർവ്വചിക്കുന്നുണ്ടെങ്കിൽ‍' എന്ന ഭാഗത്തിനു് വിശദീകരണം ആവശ്യമാണു്. ഇങ്ങനെയൊന്നു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ WP:OR ൽ ഇല്ല. അവരു പറയുന്നതു് Faithfully translating sourced material into English, or transcribing spoken words from audio or video sources, is not considered original research. എന്നാണു്. പിന്നെ ഇതെവിടെനിന്നു വന്നു ? നമുക്കുതന്നെയുള്ള WP:TT പോലുള്ള സാങ്കേതിക പദാവലി നിർമ്മാണ പദ്ധതികൾക്കു് വിരുദ്ധമാണിതു് . ഈ ഭാഗം ഇംഗ്ലീഷിലെ സാങ്കേതിക ലേഖനങ്ങളുടെ തത്തുല്യ മലയാള ലേഖനങ്ങളുടെ പേരു മാറ്റം തടയുന്നതിനായി സംവാദം:ക്രോണിക്_ഒബ്‌സ്ട്രക്ടീവ്_പൾമൊണറി_ഡിസീസ് പോലുള്ളിടങ്ങളിൽ ദുരുപയോഗം നടത്തുന്നതു കാണുന്നു. അതിനാൽ ഇതിൽ വ്യക്തത വരുത്തേണ്ടതു് അത്യാവശ്യമാണു്. -‌‌‌അനിവർ അരവിന്ദ് (സംവാദം) 06:45, 3 ജൂൺ 2013 (UTC)Reply

മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയുടെ ഉപപദ്ധതിയൊന്നുമല്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇല്ല എന്ന് പറയുന്നത് വെറും തെറ്റിദ്ധാരണകൊണ്ടാണ്. ഉപകാരപ്രദമായ കാര്യങ്ങൾ ഇവിടെ മലയാളം വിക്കിപീഡിയർ കടമെടുക്കാറുണ്ടെന്ന് മാത്രം. മലയാളം വിക്കിപീഡിയ പല ശൈലികളിലും നയങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് വ്യത്യസ്തമാണ്, അതിലൊക്കെ പരാതിയുണ്ടെങ്കിൽ മെറ്റയിൽ പറയുക. എന്നിരുന്നാലും, ഇതിവിടെ ചേർക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാനിപ്പോൾ ഓർക്കുന്നില്ല, ഒരു പക്ഷേ, പണ്ടത്തെ ഇംഗ്ലീഷ് വിക്കിപീഡിയ താളിൽ ഉണ്ടായിരുന്നതിനാലാവാം, അല്ലെങ്കിൽ ചിലപ്പോൾ ഇത് ചേർത്ത കാലത്ത് ഇവിടെ എന്തെങ്കിലും സാഹചര്യമുണ്ടാകാനിടയായതിനാലുമാവാം. എന്തായാലും, പരിഭാഷകൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയേക്കാളും ഇവിടെ സ്ഥാനമുണ്ടാകാനിടയുള്ളതിനാൽ, തോന്നുംപടി - അതായത് ഈ ബട്ടൺ എന്നൊക്കെയുള്ളതിന് പൂമൊട്ട് എന്നൊക്കെ പരിഭാഷപ്പെടുത്തന്ന തരം പരിഭാഷകൾ - തടയാൻ നയത്തിലൊരു വരി നല്ലതാണെന്നെന്റെ അഭിപ്രായം. :-) --പ്രവീൺ:സംവാദം 16:33, 3 ജൂൺ 2013 (UTC)Reply
ബട്ടൺ എന്നതിനു പൂമൊട്ടു് എന്നു ചേർക്കുന്നതിനെക്കുറിച്ചോർത്തു് വേവലാതിപ്പെടേണ്ട. ഉപയോഗമില്ലാതെയാവുന്ന മലയാളപദങ്ങളുണ്ടു്. ബട്ടണു് പണ്ടു് പിത്താൻ എന്നു മലയാളികൾ പറഞ്ഞിരുന്നു. പറങ്കിഭാഷയിൽനിന്നു് (പോർത്തുഗീസ്) ആണു് പിത്താൻ എന്ന പ്രയോഗം മലയാളത്തിലേക്കു് വന്നതു്. ഇന്നിപ്പോൾ അതു മലയാളമാണെന്നു് ആരും പറയില്ല. പക്ഷെ കസേരയും മറ്റും ഇപ്പോഴും പ്രാബല്യത്തിലുണ്ടു്. കാലാകാലങ്ങളിൽ ചില വാക്കുകൾ പ്രചുരപ്രാചരത്തിലാവുകയും ചിലവ ലുബ്ധപ്രചാരത്തിലാവുകയും ചെയ്യും. പ്രചാരമുള്ള വാക്കുകൾ ആളുകൾ ഉപയോഗിക്കും. അതിനെതിരെ നിങ്ങൾ നയിക്കുന്ന യുദ്ധം സെർവാന്റിസിന്റെ ക്വിക്സോട്ട് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു. Sebinaj (സംവാദം) 18:29, 3 ജൂൺ 2013 (UTC)Reply
ബട്ടൺ എന്നത് പൂമൊട്ട് എന്ന് പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത് കണ്ടാൽ വേവലാതിയൊന്നുമില്ല, കണ്ടാൽ തിരുത്തി മിക്കവാറും ബട്ടൺ എന്നു തന്നെ ആക്കുമെന്നേയുള്ളു :-D. പ്രചാരത്തിലില്ലാത്ത വാക്കുകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുതരം യുദ്ധമാണെന്നും വ്യക്തമാക്കണം.--പ്രവീൺ:സംവാദം 02:17, 5 ജൂൺ 2013 (UTC)Reply
"കണ്ടെത്തലുകൾ അരുത്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.