വിക്കിപീഡിയ സംവാദം:എന്റെ പേരു മാറ്റുക/നാമാധിനിവേശം
അധിനിവേശം എന്നാൽ കേറിത്താമസിക്കുക, കീഴ്പ്പെടുത്തുക എന്നൊക്കെയല്ലേ? പുനർനാമകരണം എന്നോ മറ്റോ അല്ലേ യോജിക്കുക? --ചള്ളിയാൻ ♫ ♫ 12:51, 16 ഓഗസ്റ്റ് 2008 (UTC)
- പുനർനാമകരണത്തിന് - വിക്കിപീഡിയ:എന്റെ പേരു മാറ്റുക ; Usurpations - നു നാമാധിനിവേശമായിരിക്കും യോജിക്കുക--പ്രവീൺ:സംവാദം 12:15, 17 ഓഗസ്റ്റ് 2008 (UTC)
- ചള്ളിയാ, ഇതൊനൊരു മറുപടി തന്നിട്ടുപോരായിരുന്നോ തലക്കെട്ടുമാറ്റം--പ്രവീൺ:സംവാദം 07:14, 23 ഓഗസ്റ്റ് 2008 (UTC)
- മുമ്പ് മറ്റാരോ എടുത്ത യൂസർനേം പിടിച്ചെടുത്ത് ഉപയോഗിക്കാനുള്ള റിക്വസ്റ്റ് ആണ് ഇവിടിടുന്നത്, അല്ലാതെ സാധാരണ പുനർനാമകരണമല്ല--പ്രവീൺ:സംവാദം 07:39, 23 ഓഗസ്റ്റ് 2008 (UTC)
അധിനിവേശം എന്തായാലും തെറ്റാണ്. ആൾക്കാർ പരിഹസിക്കേണ്ട എന്നു കരുതി മാറ്റിയതാണ്. താൽക്കാലികമായി. നാമത്തിലേക്ക് നമ്മൾ അധിനിവേശം ഒന്നും ചെയ്യുന്നില്ല. ആവാഹിക്കുകയോ അപഹരിക്കുകയോ ചെയ്യൂ. അപഹരണം ആൾ കാണാതെയാവണം എന്നൊന്നുമില്ല. ഡേയ് ലൈറ്റ് റോബറിയും ഉണ്ടാവാം :) --ചള്ളിയാൻ ♫ ♫ 13:49, 24 ഓഗസ്റ്റ് 2008 (UTC)
- ചള്ളിയാ ഇത് മറ്റൊരാളുടെ നാമം മോഷ്ടിക്കുകയല്ല. ചോദിക്കുന്നുണ്ട്, തിരുത്തലുകളില്ലാത്തയാളാണെങ്കിൽ നാമം ബലമായി പിടിച്ചെടുക്കുന്നു, അത്രതന്നെ, ആരെങ്കിലും പരിഹസിക്കുന്നുണ്ടെങ്കിൽ അവരെ കൂടി കൊണ്ടുവന്നാദ്യം ഒരു സമവായമുണ്ടാക്കൂ.--പ്രവീൺ:സംവാദം 05:21, 25 ഓഗസ്റ്റ് 2008 (UTC)
- പുനർനാമകരണം ഇതിനു യോജിക്കില്ല. നാമാധിനിവേശം കൊള്ളം അല്ലെങ്കിൽ നാമാദേശം എന്നു ശുപാർശ ചെയ്യുന്നു. --Vssun 06:41, 25 ഓഗസ്റ്റ് 2008 (UTC)
- നാമഹരണമായാലോ? സുഭദ്രാഹരണം, സീതാഹരണം എന്നൊക്കെപ്പോലെ? --ചള്ളിയാൻ ♫ ♫ 09:36, 25 ഓഗസ്റ്റ് 2008 (UTC)
അപഹരണം എന്ന വാക്കിന് മോഷണം എന്നാണർത്ഥം. നാമാദേശത്തിലും തെറ്റൊന്നുമില്ല. ക്രിയയായി ഉപയോഗിക്കുമ്പോൾ ആദേശനം എന്നുപയോഗിക്കണോ എന്നൊരു സംശയമുണ്ട്, ഈ വാക്കിൽ തെറ്റില്ലാത്ത സ്ഥിതിക്ക് മാറ്റിയെഴുതണം എന്നു തോന്നുന്നില്ല. പെട്ടന്ന് ആശയവിനിമയം നടത്തുന്ന വാക്ക് തിരഞ്ഞെടുക്കുന്നതല്ലേ ബുദ്ധി?? --പ്രവീൺ:സംവാദം 05:46, 30 ഓഗസ്റ്റ് 2008 (UTC)
വിക്കിപീഡിയ:എന്റെ പേരു മാറ്റുക/നാമാധിനിവേശം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. വിക്കിപീഡിയ:എന്റെ പേരു മാറ്റുക/നാമാധിനിവേശം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.