മലയാളം   English    

വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമം മാറ്റാൻ ഇവിടെ ആവശ്യപ്പെടാവുന്നതാണ്. ഉപയോക്തൃനാമങ്ങളെക്കുറിച്ചും അവ മാറ്റുന്നതിനെക്കുറിച്ചുമുള്ള വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ബ്യൂറോക്രാറ്റുകൾ ഈ പ്രക്രിയ നടപ്പാക്കും. നിന്ദാപൂർവ്വമായതോ പ്രചാരണോദ്ദേശ്യത്തോടെയുള്ളതോ ദോഷകരമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയ ഉപയോക്തൃനാമങ്ങൾക്കായുള്ള അപേക്ഷകൾ സ്വീകാര്യമല്ല. താഴെക്കൊടുത്തിട്ടുള്ള രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ താളിലെ മാർഗ്ഗനിർദ്ദേശങ്ങൾ മുഴുവനായും വായിക്കുക.

തീർച്ചയായും വായിക്കുക

തിരുത്തുക
  • ഉപയോക്തൃനാമം മാറ്റുന്നതിലൂടെ നിങ്ങളുടെ സംഭാവനകളും ഉപയോക്തൃമണ്ഡലത്തിലെ താളുകളും പുതിയ പേരിലേക്ക് മാറ്റപ്പെടും. എന്നിരുന്നാലും നിങ്ങളുടെ ക്രമീകരണങ്ങൾ അതേപടി നിലനിൽക്കും.
  • 50,000-ത്തിലധികം തിരുത്തലുകളുള്ള ഉപയോക്താവിന്റെ പേര് മാറ്റാൻ നിലവിൽ സാധ്യമല്ല.
  • വിക്കിപീഡിയയുടെ പശ്ചാത്തലപ്രവർത്തനങ്ങൾ നടത്തുന്ന ജോബ് ക്യൂ വളരെ നീണ്ടതാണെങ്കിൽ നിങ്ങളുടെ മുഴുവൻ സംഭാവനകളും പുതിയ പേരിലേക്ക് എത്തിച്ചേരാൻ ദിവസങ്ങളോളം സമയമെടുത്തേക്കാം.


പേരുമാറ്റുമ്പോഴുള്ള പരിമിതികളും നിബന്ധനകളും താഴെക്കൊടുത്തിരിക്കുന്നു.:

  • അംഗത്വങ്ങൾ നീക്കം ചെയ്യാനോ ഒന്നിലധികം അംഗത്വങ്ങളിൽ നിന്നുള്ള സംഭാവനകൾ ലയിപ്പിക്കാനോ സാധ്യമല്ല. അവ ഒരു പേരിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മാത്രമേ സാധിക്കൂ.
  • ഐ.പി. അഡ്രസ് വഴിയുള്ള തിരുത്തുകൾ ഉപയോക്താവിന്റെ പേരിലേക്ക് മാറ്റാനാവില്ല.
  • നമ്മുടെ ബ്യൂറോക്രാറ്റുകൾക്ക് മലയാളം വിക്കിപീഡിയയിൽ പേരുമാറ്റം വരുത്താനുള്ള അവകാശമേയുള്ളൂ. മറ്റു പദ്ധതികളിലെ ഉപയോക്തൃനാമം മാറ്റുന്നതിന് അതാതിടങ്ങളിലെ ബ്യൂറോക്രാറ്റുകളെ സമീപിക്കുകയോ, ബ്യൂറോക്രാറ്റില്ലാത്ത വിക്കികളുടെ കാര്യത്തിൽ മെറ്റാവിക്കിയിൽ അപേക്ഷിക്കുകയോ ചെയ്യുക.
  • ആവശ്യപ്പെട്ടിരിക്കുന്ന ഉപയോക്തൃനാമം മറ്റൊരു വിക്കിമീഡിയ പദ്ധതിയിൽ സജീവമായ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ ഏകീകൃതാംഗത്വ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി അത്തരം അപേക്ഷകൾ നിരസിക്കപ്പെടും.
  • നിങ്ങളുടെ ഉപയോക്തൃനാമത്തിനകത്ത് അണ്ടർസ്കോറോ ആദ്യത്തെ അക്ഷരം ഇംഗ്ലീഷിലെ ചെറിയക്ഷരമോ ആയിരിക്കരുത്.
  • സംവാദം താളുകളിൽ നിലവിലുള്ള ഒപ്പുകളും പഴയ ഉപയോക്തൃനാമത്തിലേക്കുള്ള സൂചകങ്ങളും അതേപടി നിലനിൽക്കും. ആവശ്യമെങ്കിൽ ഇവയെല്ലാം തിരുത്താവുന്നതാണ്.
  • പേരുമാറ്റങ്ങൾ ഉപയോക്തൃപുനർനാമകരണരേഖയിൽ കാണാം. അപേക്ഷകൾ പത്തായത്തിലും ശേഖരിച്ചിരിക്കും. സുതാര്യതക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, ഇതിൽ ഒഴിവുകഴിവില്ല.


പേരുമാറ്റാതെതന്നെ ചിലപ്പോൾ നിങ്ങളുടെ ആവശ്യം നടന്നേക്കാം. താഴെക്കാണുന്നവ ശ്രദ്ധിക്കുക.

  • നിങ്ങളുടെ ഉപയോക്തൃനാമം ഇംഗ്ലീഷ് ചെറിയക്ഷരത്തിൽ ആരംഭിക്കാനാവില്ല. ഉപയോക്തൃതാളിൽ {{lowercase}} എന്നു ചേർത്തുനോക്കൂ.
  • സംവാദം താളുകളിലുള്ള നിങ്ങളുടെ ഒപ്പ് പ്രദർപ്പിക്കുന്ന രീതി മാത്രം മാറ്റിയാൽ മതിയെങ്കിൽ വിക്കി:ഒപ്പ് എന്ന താളിൽപ്പറയുംപ്രകാരം താങ്കളുടെ ഒപ്പ് ആവശ്യാനുസരണം മാറ്റുക. എന്നാൽ ഇത്, ഉപയോക്തൃനാമനയമനുസരിക്കാത്ത ഒരു പേരിനെ നിലനിർത്താനുള്ള മാർഗ്ഗമല്ല.
  • താങ്കൾ വിക്കിപീഡിയയിൽനിന്നും വിരമിക്കാനാഗ്രഹിക്കുന്നുവെങ്കിൽ {{retired}} എന്ന ഫലകമോ അത്തരത്തിലുള്ള ഒരു സന്ദേശമോ ഉപയോക്തൃതാളിൽ നൽകുക. RetiredUser123 എന്ന തരത്തിലേക്ക് പേരുമാറ്റാനുള്ള അപേക്ഷകൾ സ്വീകാര്യമല്ല. എന്നാൽ ഈ നയത്തിന് വിരുദ്ധമായി വിക്കിപീഡിയയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകാനാഗ്രഹിക്കുന്ന ഉപയോക്താക്കളുടെ പേര് ആകസ്മികമായ അക്ഷരക്കൂട്ടങ്ങളിലേക്ക് മാറ്റിക്കൊടുക്കാറുണ്ട്.
  • വളരെച്ചുരുക്കം തിരുത്തുകൾ മാത്രം വരുത്തിയിട്ടുള്ള ഉപയോക്താക്കൾ, പേരുമാറ്റുന്നതിനു പകരം, പഴയ അംഗത്വം ഉപേക്ഷിച്ച് പുതിയതൊന്ന് എടുക്കുന്നതാണ് അഭികാമ്യം. പഴയ അംഗത്വത്തിലുണ്ടായിരുന്ന ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക, പുതിയ അംഗത്വത്തിലേക്ക് പകർത്താനുള്ള സൗകര്യവും ലഭ്യമാണ്.


പരിഗണിക്കാവുന്ന മറ്റു കാര്യങ്ങൾ:

  • നിങ്ങളുടെ യഥാർത്ഥപേര്, ഉപയോക്തൃനാമമായി ഉപയോഗിക്കുന്നതുവഴി, ഉപദ്രവമുണ്ടാകാനുള്ള സാധ്യതയുണ്ട്.
  • ഒരിക്കൽ പേരുമാറ്റിക്കഴിഞ്ഞാൽ നിങ്ങളുടെ പഴയ അംഗത്വം നിലനിൽക്കില്ലെന്നു മാത്രമല്ല മറ്റൊരാൾ അതേ പേരിൽ അംഗത്വമെടുക്കാനുള്ള സാധ്യതയുമുണ്ട്. ആൾമാറാട്ടം ഒഴിവാക്കാൻ, നിങ്ങൾക്ക് പഴയപേരിൽ വീണ്ടും അംഗത്വമെടുത്ത് ഉപയോക്തൃതാൾ ആവശ്യമെങ്കിൽ തിരിച്ചുവിടാവുന്നതാണ്.

അനുയോജ്യമായ വേദി തിരഞ്ഞെടുക്കുക. പേരുമാറ്റണമെന്ന് ഉറപ്പായെങ്കിൽ താഴെക്കാണുന്നതിൽ നിന്ന് അനുയോജ്യമായ വേദി തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പിന്തുടരുക:

നിലവിലില്ലാത്ത ഒരു ഉപയോക്തൃനാമത്തിലേക്ക് താങ്കളുടെ പേര് മാറ്റണമെങ്കിൽ ഈ വേദി ഉപയോഗിക്കാം. താങ്കളുദ്ദേശിക്കുന്ന ഉപയോക്തൃനാമം ലഭ്യമാണോ എന്ന് ആദ്യം ഇവിടെ പരിശോധിച്ചതിനുശേഷം ആവശ്യപ്പെടുക.

നിലവിലുള്ളതും കാര്യമായ തിരുത്തുകളൊന്നുമില്ലാത്തതുമായ ഒരു ഉപയോക്തൃനാമത്തിലേക്ക് താങ്കളുടെ പേര് മാറ്റാൻ ഈ വേദി ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:Rename_Requests/ml&oldid=1557890" എന്ന താളിൽനിന്ന് ശേഖരിച്ചത്