വിക്കിപീഡിയ:വിക്കി വാർത്തകൾ/Archive1
വിക്കിപീഡിയ ദിനം
തിരുത്തുകജനുവരി 15 വിക്കിപീഡിയ ദിനമാണ്. നമ്മുടെ വിക്കി രണ്ടായിരം ലേഖനങ്ങളോടടുത്തു. വിക്കിപീഡിയ ദിനത്തിനു മുൻപ് നമുക്കൊന്നാഞ്ഞുപിടിച്ചാൽ രണ്ടായിരം കടത്തിക്കൂടേ? ദിനാചരണം അങ്ങനെയാവാം.മൻജിത് കൈനി 04:38, 4 ജനുവരി 2007 (UTC)
- 2000 ലേഖനങ്ങൾ കടത്തുക എന്നത് വലിയ കാര്യമൊന്നുമല്ല. ലേഖനങ്ങളിലെ ചുവന്ന കണ്ണികളിൽ ഞെക്കി ഓരോ വരി എഴുതാവുന്നതേയുള്ളൂ. പക്ഷേ ഉള്ളടക്കത്തിന് പ്രാധാന്യം നൽകി എഴുതണം എന്നാണ് എന്റെ എളിയ അഭിപ്രായം.--Vssun 04:51, 4 ജനുവരി 2007 (UTC)
- എന്റെ നിലപാടും അതു തന്നെയാണു സുനിൽ. ലേഖനങ്ങൾ കാര്യമാത്ര പ്രസ്ക്തമായ വിവരങ്ങളെങ്കിലും നൽകണം.മൻജിത് കൈനി 05:03, 4 ജനുവരി 2007 (UTC)
- മൻജിത് and others,
- നമ്മൾ 2000 ലേഖനം തികച്ചല്ലോ? ഇതിനു പരമാവധി പരസ്യം കൊടുക്കണം. കൂടുതൽ യൂസേർസ് മലയാളം വിക്കിയിലേക്ക് വന്നേ പറ്റൂ. നമ്മൾ ആറോ ഏഴോ പേർക്ക് ചെയ്യാവുന്നതിനും കൈവെയ്ക്കാവുന്ന വിഷയത്തിനും ഒക്കെ പരിമിതി ഉണ്ട്.
- എങ്ങനെയൊക്കെ ഇതിനു പരസ്യം കൊടുക്കാം. ആർക്കെങ്കിലും എന്തെങ്കിലും ആശയങ്ങൾ ഉണ്ടോ?--Shiju Alex 03:49, 15 ജനുവരി 2007 (UTC)
- പണ്ട് മലയാള മനോരമയിൽ ബ്ലോഗുകളെ കുറിച്ചൊരു ലേഖനം വന്നപ്പോൾ മലയാളത്തിൽ ഒരു ബ്ലോഗുവസന്തം ഉണ്ടായതുപോലെ, മലയാളം വിക്കിപീഡിയയെ കുറിച്ച് പത്രങ്ങളിലോ മറ്റോ ഒരു ലേഖനം വന്നാൽ ചിലപ്പോൾ കുറേപേർ ആകർഷിക്കപ്പെട്ടേക്കാമല്ലോ. മലയാളം പത്രപ്രവർത്തന പുലികളെ പരിചയമുള്ളവർക്കൊക്കെ ഒന്നു പരീക്ഷിക്കത്തില്ലേ--പ്രവീൺ:സംവാദം 06:58, 15 ജനുവരി 2007 (UTC)
2000 ലേഖനങ്ങൾ
തിരുത്തുകമൻജിത്ത് and others,
നമ്മൾ 2000 ലേഖനം തികച്ചത് കുറഞ്ഞ പക്ഷം മലയാളം ബ്ലോഗ്ഗുകളിൽ എങ്കിലും ഒന്നു പരസ്യപ്പെടുത്തേണ്ടേ? എനിക്ക് ഇവിടെ ബ്ലോഗ് സ്പോട്ട് ഒക്കെ ബ്ലോക്ക്ഡ് ആണ് അല്ലെങ്കിൽ ഞാൻ ചെയ്യാമായിരുന്നു. ഈ നാഴികക്കല്ലു കൊണ്ട് ഒരു അഞ്ചാറു പേരെങ്കിലും മലയാളം വിക്കിയിലേക്കു കൊണ്ടു വരാൻ സാധിച്ചാൽ അത് വളരെ നന്നായിരിക്കും.--Shiju Alex 10:27, 16 ജനുവരി 2007 (UTC)
- പ്രാദേശിക വിക്കികൾ ഓരോ landmarkil എത്തുന്നത് en.wikiyil എവിടയോ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. എവിടെയാണെന്നു മറന്നു പോയി. http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost ഇലോ മറ്റോ. അപ്പി ഹിപ്പി (talk) 06:07, 24 ജനുവരി 2007 (UTC)
- ഇത് ആണു ഉദ്ദേശിച്ചതു. ആരോ അതു അന്നു തന്നെ അവിടെ ചേർത്തിട്ടുണ്ടു. അപ്പി ഹിപ്പി (talk) 07:15, 24 ജനുവരി 2007 (UTC)
നല്ല നിർദ്ദേശം
തിരുത്തുകഞാൻ പത്രത്തിൽ എന്തിലേങ്കിലും കൊടുക്കാവാൻ ശ്രമിക്കട്ടെ!!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 15:55, 21 ജനുവരി 2007 (UTC)
ഉപയോക്തൃപൂക്കാലം
തിരുത്തുക |
---|
ഇതെന്താ ഒരു ഉപയോക്തൃസ്‌ഫോടനം? എല്ലാർക്കും സ്വാഗതം--പ്രവീൺ:സംവാദം 04:55, 2 സെപ്റ്റംബർ 2007 (UTC)
- എന്റെ അറിവില്ലായ്മ; ഉപയോക്തൃപൂക്കാലം ;-)--പ്രവീൺ:സംവാദം 07:25, 2 സെപ്റ്റംബർ 2007 (UTC)
- സ്വാഗത സംഘം രൂപീകരിക്കേണ്ടി വരുമെന്നു തോന്നുന്നു. :-) --സാദിക്ക് ഖാലിദ് 09:14, 2 സെപ്റ്റംബർ 2007 (UTC)
- ഈ താളിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: "I am a new visitor to this site. I came to know about malayalam wiki from the sunday edition of mathrubhoomi daily.” ഇന്നത്തെ മാതൃഭൂമി സപ്ലിമെന്റ് പണി പറ്റിച്ചെന്നാ തോന്നുന്നേ.. --ജേക്കബ് 17:07, 2 സെപ്റ്റംബർ 2007 (UTC)
- ഇതിപ്പോഴാണ് കണ്ടത്. അടിപൊളി !!! --ജേക്കബ് 19:09, 2 സെപ്റ്റംബർ 2007 (UTC)
- വിക്കിപീഡിയ, ചിത്രം:Malayalam-wiki-newpaper.jpg, ചിത്രത്തിന്റെ സംവാദം:Malayalam-wiki-newpaper.jpg ഇതൊന്നും ആരും ശ്രദ്ധിച്ചില്ലേ? --സാദിക്ക് ഖാലിദ് 07:42, 3 സെപ്റ്റംബർ 2007 (UTC)
ഉപയോക്തൃപൂക്കാലം ശരിക്കും സ്ഫോടനം ആയിരിക്കുകയാണ്. സ്വാഗതം പറയാനും എഡിറ്റുകൾ നോക്കാനും ഒന്നും പറ്റുന്നില്ല. യൂസേർസ് കൂടുന്നതിനന്നുസരിച്ച് വാൻഡലിസവും കൂടുന്നുണ്ട്. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ്. നമ്മുടെ പല സഹായ പേജുകളും യൂസർ ഫ്രെന്ഡ്ലി അല്ല. ചിലതൊക്കെ ഒരു പുതിയ യൂസറുടെ കാഴ്ചപ്പഅടിൽ അവർക്കു മനസ്സിലാകുന്ന വിധത്തിൽ മാറ്റിയെഴുതേണ്ടി വരും. എല്ലാവരും എന്തു പറയുന്നു. --Shiju Alex 08:33, 3 സെപ്റ്റംബർ 2007 (UTC)
- ശരിയാണ്. ഒരു പുതിയ യൂസറെ വിളിച്ചിരുത്തി അയാളോട് ചോദിച്ച് വേണം അവ മാറ്റാൻ. നമുക്ക് ശരിയെന്ന് തോന്നുന്നത് പുതിയ ആൾക്കാർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. --ചള്ളിയാൻ ♫ ♫ 08:35, 3 സെപ്റ്റംബർ 2007 (UTC)
മാതൃഭൂമി ലേഖനം വന്നതിനു ശേഷം ഇതു വരെ 535 പേർ അംഗത്വം എടുത്തിരിക്കുന്നു !!!!!!!! 2 September 2007, വെളുപ്പിനു 01:04 നു അംഗത്വം എടുത്ത User Talk:Rajeshmathrubhumi ആയിരിക്കണം ആദ്യത്തെ ഉപയോക്താവു. --Shiju Alex 10:35, 3 സെപ്റ്റംബർ 2007 (UTC)
അഞ്ചാം പിറന്നാൾ
തിരുത്തുകമലയാളം വിക്കിയുടെ അഞ്ചാം പിറന്നാളിനു മുമ്പേ 5000 ലേഖനങ്ങൾ തികയുമോ? പ്രധാന താളിന്റെ നാൾവഴി
- ...
- ...
- (cur) (last) 16:58, ഡിസംബർ 21, 2002 Vinodmp (സംവാദം | സംഭാവനകൾ) (undo)
- (cur) (last) 02:20, ഡിസംബർ 21, 2002 Vinodmp (സംവാദം | സംഭാവനകൾ) (Converted links to Malayalam) (undo)
- (cur) (last) 17:00, ഡിസംബർ 20, 2002 209.162.17.136 (സംവാദം) (Moved from ml.wikipedia.com)
ഷാജി 16:25, 5 ഡിസംബർ 2007 (UTC)
- 16 ദിവസംകൊണ്ട് 96 പേജുകൾ.. സാധിക്കാവുന്നതേയുള്ളൂ.. (ജ്യോതിഷം രണ്ടു ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യാം.. സ്വല്പം തിരക്കിലായിപ്പോയി). --ജേക്കബ് 16:37, 5 ഡിസംബർ 2007 (UTC)
- 7 ദിവസം കൊണ്ട് (96 പേജുകൾ) ലക്ഷ്യം കണ്ടല്ലോ?--സുഗീഷ് 22:31, 12 ഡിസംബർ 2007 (UTC)
Congratulations
തിരുത്തുകHey Malayalam wikipedia team, Congratulations on reaching 5000 solid article..way to go --Dunnob 19:20, 18 ഡിസംബർ 2007 (UTC)
അഞ്ചാം പിറന്നാൾ
തിരുത്തുകഇന്ന് 21/12/'07 മലയാളം വിക്കിപീഡിയയുടെ അഞ്ചാം പിറന്നാൾ. എല്ലാവർക്കും ആശംസകൾ--സുഗീഷ് 08:25, 21 ഡിസംബർ 2007 (UTC)
വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കാൻ ബോട്ടുകളുടെ ഉപയോഗം
തിരുത്തുകm:Meta:Proposal for Policy on overuse of bots in Wikipedias എന്ന താളിലുള്ള ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. --ജേക്കബ് 13:48, 27 ജനുവരി 2008 (UTC)