പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക
  1. http://chayilyam.com/archives/wikisangamolsavam-2013
  2. http://cybermalayalam.com/wiki-sangamolsavam-2013/
  3. http://askshyam.com/wiki-sangamolsavam-2013/
  4. http://sivaharicec.blogspot.in/2013/12/2013.html
  5. http://schoolmelawayanad.blogspot.in/p/blog-page_929.html
  6. http://gstukasaragodjilla.blogspot.in/2013/10/2013.html
  7. http://jeevasasthrajalakam.blogspot.in/2013/12/2013-21-22.html
  8. http://manjhuthulli.blogspot.in/
  9. http://manjhuthulli.blogspot.in/2013/10/import-urlhttpchayilyam.html
  10. http://deshatanam.blogspot.in/2013/11/import-urlhttpchayilyam_11.html
  11. http://alappuzhatown.com/2013/12/08/wiki-sangamolsavam-2013/
  12. http://dakfalappuzha.wordpress.com/2013/10/21/വിക്കിസംഗമോത്സവം-ആലപ്പു/
  13. http://swathanthra.wordpress.com/2013/11/18/http://വിക്കിപീഡിയവിക്കിസംഗമോ/
  14. http://lyricsofmalayalamsong.blogspot.in/2013/11/import-urlhttpchayilyam.html
  15. http://ipmurali.wordpress.com/2013/12/11/വിക്കിസംഗമോത്സവം-2013ആലപ്പ/

മറ്റുള്ളവ

തിരുത്തുക



ട്വിറ്ററിൽ, ഐഡന്റിക്ക എന്നിവയിൽ ട്വീറ്റ് ചെയ്യുമ്പോഴും ഫേസ്‌ബുക്ക് ഗൂഗിൾ പ്ലസ്, ഡയാസ്പോറ എന്നിവയിൽ പോസ്റ്റുകൾ ഇടുമ്പോഴും #WS2013 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക

വിക്കിവിദ്യാർത്ഥിസംഗമം

തിരുത്തുക

പ്രമുഖമായും ആലപ്പുഴ ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട / ക്ഷണിക്കപ്പെട്ട എട്ടു മുതൽ പ്ലസ് രണ്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘങ്ങളാണു് ഈ പരിപാടിയിൽ പങ്കെടുക്കുക. സംഗമോത്സവത്തിലെ വിജയകരമായ സഹകരണത്തിനു പുറമേ, ഈ വിദ്യാർത്ഥികൾക്കു് മലയാളം വിക്കിപീഡിയയും അതിനോടു സഹകരിക്കുന്ന മറ്റു സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഹ്രസ്വ/ദീർഘകാല പദ്ധതികളിലും സജീവമായി ഭാഗഭാക്കാവാൻ മുൻ‌ഗണനയോടെ അവസരം ലഭിക്കും. സ്കൂൾ വിദ്യാർത്ഥികളെന്ന നിലയിൽ അവർ പഠിക്കുന്ന വിദ്യാലയത്തിനു കൂടി ഈ പരിപാടികളിൽ അർഹമായ പ്രാതിനിധ്യം ലഭിയ്ക്കണം എന്നു ഞങ്ങൾ കരുതുന്നു. അതിനാൽ ഈ പദ്ധതിയിലേക്കു് ചേർക്കുന്ന വിദ്യാർത്ഥികളെ സ്കൂൾ മുഖേനയാണു് പരിഗണിക്കുന്നതു്.

വിക്കിയുവസംഗമം

തിരുത്തുക

യുവാക്കൾക്കിടയിൽ വിക്കിപീഡിയയുടെ പ്രാധാന്യം പ്രചരിപ്പിക്കുക, വിക്കിപീഡിയ എഡിറ്റിംഗിൽ പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ വിക്കിയുവസംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴയിൽ നടക്കുന്ന വിക്കസംഗമോത്സവത്തോടനുബന്ധിച്ച് നവംബർ 30 ന് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ഏകദിന പരിശീലനത്തിൽ ഹയർ സെക്കണ്ടറി - കോളേജ് വിദ്യാർത്ഥികളടക്കമുള്ള യുവാക്കൾക്ക് പങ്കെടുക്കാം. വിക്കിപീഡിയ എഡിറ്റിംഗ്, വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ, ഇ-മലയാളം എഴുത്ത് തുടങ്ങിയവയിൽ പരിശീലനം നൽകും. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ യുവപ്രതിഭ ഇ. നന്ദകുമാർ വിക്കിയുവസംഗമം ഉത്ഘാടനം ചെയ്യും. ഇന്റർ നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയയിലെ പ്രവർത്തകരുടെ വാർഷിക കൂടിച്ചേരലാണ് വിക്കിസംഗമോത്സവം. ഡിസംബർ 21 ന് ആലപ്പുഴയിൽ ആരംഭിക്കുന്ന വിക്കിസംഗമോത്സവത്തനായുള്ള രജിസ്‌ട്രേഷൻ www.ml.wikipedia.org എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 30 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന വിക്കിയുവ സംഗമത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് 9400203766, 9747014264 എന്നീ നമ്പരുകളിൽ വിളിച്ച് പേര് ചേർക്കാവുന്നതാണ്.

വിക്കി സൈക്കിൾ പര്യടനം

തിരുത്തുക

മലയാളം വിക്കിസമൂഹത്തിന്റെ വാർഷിക സംഗമമായ വിക്കിസംഗമോത്സവത്തിന്റെ വിളംബരമായി വിക്കിസൈക്കിൾ യാത്ര 26.11.2013 നു ആരംഭിച്ചു. ഡിസംബർ 21 ന് ആലപ്പുഴയിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ ആദ്യ അനുബന്ധപരിപാടിയാണ് വിക്കിസൈക്കിൾ യാത്ര. വിക്കിപീഡിയയെ ഗ്രാമങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് വിക്കിപീഡിയ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കണിച്ചുകളങ്ങരയിലെ പൊക്ലാശ്ശേരി എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ഷീബ എസ്. കുറുപ്പ് യാത്രയ്ക്ക് പച്ചക്കൊടി വീശി. പ്രധാനാധ്യാപകൻ പി.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. എം.പി. മനോജ്കുമാർ, അഡ്വ. ടി.കെ. സുജിത് എന്നിവർ സംസാരിച്ചു. എം. ഗോപകുമാർ, പി.വി. നാരായണപ്പണിക്കർ, ജി. അനിൽ, വി.ബി.ചന്ദ്രൻ തുടങ്ങിയവർ സൈക്കിൾ യാത്രയ്ക്ക് നേതൃത്വം നൽകി. കണിച്ചുകുളങ്ങര,അരീപ്പറമ്പ്, അർത്തുങ്കൽ, മാരാരിക്കുളം, കാട്ടൂർ, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌കൂളുകൾ സന്ദർശിച്ച ജാഥ തുമ്പോളിയിൽ സമാപിച്ചു.

രണ്ടാംഘട്ടസൈക്കിൾ പര്യടനം

തിരുത്തുക

5.12.2013 ൽ ആലപ്പുഴ നഗരത്തിലെ സ്ക്കൂളുകൾ സന്ദർശിയ്ക്കുന്നതിനായി പുറപ്പെട്ടു. രാവിലെ 10 മണിയോടെ SDV സ്ക്കൂളിൽ നിന്നും ആരംഭിച്ച പര്യടനം നഗരത്തിലെ 7 സ്ക്കൂളുകളിൽ എത്തി വിദ്യാർത്ഥികളുമായി സംവാദം നടത്തുകയും , മലയാളം വിക്കിപീഡിയയെക്കുറിച്ച് വിവരണങ്ങൾ നൽകുകയും ചെയ്തു. യാത്രികർ വിദ്യാർത്ഥികൾക്ക് നോട്ടീസ് വിതരണം ചെയ്യുകയും ഡിസംബർ 21 ലെ വിക്കിസംഗമോത്സവപരിപാടികളെക്കുറിച്ച് അവരെ അറിയിക്കുകയും ഉണ്ടായി. യാത്ര 6 മണിയോടെ പര്യവസാനിച്ചു.അഡ്വ. എം.പി. മനോജ്കുമാർ, അഡ്വ. ടി.കെ. സുജിത് ,പി.വി. നാരായണപ്പണിക്കർ, ജി. അനിൽ, വി.ബി.ചന്ദ്രൻ ,അപർണ,ആഷിഷ്, ഗോപു ,ദീപു എന്നിവർ ഈ യാത്രയിൽ പങ്കെടുത്തു.

ഫോട്ടോവാക്ക്

തിരുത്തുക

വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കിൽ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫർമാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങൾ ക്യാമറകളിൽ പകർത്തിയത്. രാവിലെ നടന്ന ക്ലാസ്സിൽ 20 പേർ പങ്കെടുത്തു. 12 പേർ ഫോട്ടോ എടുക്കുന്നതിനായി നഗരത്തിൽ ഇറങ്ങി. ഇത്രയും പേർ ചേർന്ന് ആയിരത്തിനടുത്ത് ചിത്രങ്ങൾ പകർത്തിക്കാണും എന്ന് കണക്കാക്കുന്നു. നിലവാരമുളളവ എത്രുയണ്ടാകുമെന്ന് കണക്കാക്കണം. വൈകുന്നേരമായതിനാൽ അവ പരിശോധിച്ച് അപ്‌ലോ‍ഡ് ചെയ്യൽ നടന്നില്ല. എല്ലാവരും സ്വയം അപ്‌ലോഡ് ചെയ്യാമെന്ന് പറഞ്ഞ് പിരിഞ്ഞു. ക്ലാസ്സ്, ഫോട്ടോവാക്ക്, നഗര ചിത്രീകരണം, ക്യു.ആർ. കോഡ് തുടങ്ങിയവയൊക്കെ പങ്കാളികൾക്ക് ആവേശം നൽകുന്നതായിരുന്നു. വിക്കിപീഡിയയ്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനായതിൽ എല്ലാവരും സംതൃപ്തതരായിരുന്നു. കുമാർ വൈക്കവും എം.പി. മനോജ് കുമാറും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളും അതേസമയം വളരെ പ്രതീക്ഷ നൽകുന്നവരുമായിരുന്നു.

സ്വാഗതഫലകം

തിരുത്തുക

വിക്കിസംഗമോത്സവത്തിലേക്ക് എല്ലാ മലയാളം വിക്കിപ്രവർത്തകരേയും ക്ഷണിക്കുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സ്വാഗതഫലകം ചേർക്കുന്നു. പ്രസ്തുത ഫലകത്തിന്റെ രൂപരേഖ ഇവിടെ. ബോട്ടുകളുടെ സഹായത്തോടെ അവ എല്ല ഉപയോക്താക്കളുടേയും സംവാദത്താളിൽ ചേർക്കുന്നു.

ഉപയോഗിക്കുന്ന ഫലകം: വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം
ചെയ്തത് : MkBot

വിക്കിസംരംഭങ്ങൾ

തിരുത്തുക

പ്രമാണങ്ങൾ

തിരുത്തുക

വിക്കിസംഗമോത്സവുമായി ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളും കോമൺസിൽ