വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പത്രക്കുറിപ്പ്/വിക്കി സൈക്കിൾയാത്ര

വിക്കിസംഗമോത്സവം - 2013

വിക്കി സൈക്കിൾയാത്ര

മലയാളം വിക്കിസമൂഹത്തിന്റെ വാർഷിക സംഗമമായ വിക്കിസംഗമോത്സവത്തിന്റെ വിളംബരമായി വിക്കിസൈക്കിൾ യാത്ര ആരംഭിച്ചു. ഡിസംബർ 21 ന് ആലപ്പുഴയിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ ആദ്യ അനുബന്ധപരിപാടിയാണ് വിക്കിസൈക്കിൾ യാത്ര. വിക്കിപീഡിയയെ ഗ്രാമങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് വിക്കിപീഡിയ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കണിച്ചുകളങ്ങരയിലെ പൊക്ലാശ്ശേരി എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ഷീബ എസ്. കുറുപ്പ് യാത്രയ്ക്ക് പച്ചക്കൊടി വീശി. പ്രധാനാധ്യാപകൻ പി.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. എം.പി. മനോജ്കുമാർ, അഡ്വ. ടി.കെ. സുജിത് എന്നിവർ സംസാരിച്ചു. എം. ഗോപകുമാർ, പി.വി. നാരായണപ്പണിക്കർ, ജി. അനിൽകുമാർ, ചന്ദ്രൻ തുടങ്ങിയവർ സൈക്കിൾ യാത്രയ്ക്ക് നേതൃത്വം നൽകി. അരീപ്പറമ്പ്, അർത്തുങ്കൽ, മാരാരിക്കുളം, കാട്ടൂർ, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌കൂളുകൾ സന്ദർശിച്ച ജാഥ തുമ്പോളിയിൽ സമാപിച്ചു.

</dv>